Latest News From Kannur

‘മഥുരയിലെ പള്ളി പൊളിച്ചുനീക്കണം’; ഹര്‍ജി നിലനില്‍ക്കുമെന്ന് കോടതി

0

മഥുര (യുപി): മഥുരയിലെ ഷാഹി ഈദ്ഗാഹ് പള്ളി പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി നിലനില്‍ക്കുന്നതാണെന്ന് ജില്ലാ കോടതി. ഹര്‍ജി സാധുവല്ലെന്നു ചൂണ്ടിക്കാട്ടി തള്ളിയ കീഴ്‌ക്കോടതി ഉത്തരവ് തള്ളിയാണ് ജില്ലാ കോടതിയുടെ ഉത്തരവ്. ശ്രീകൃഷ്ണന്റെ ജന്മസ്ഥലമെന്നു കുരുതുന്ന മഥുരയിലെ മുസ്ലിം പള്ളി നിയമവിരുദ്ധമെന്ന് ആരോപിച്ചാണ് ഹര്‍ജി.

ശ്രീകൃഷ്ണന്റെ ജന്മസ്ഥലത്തെ ക്ഷേത്ര സമുച്ചയത്തിനോടു ചേര്‍ന്ന പള്ളി പൊളിച്ചുനീക്കണമെന്നും 13.37 ഏക്കര്‍ ഭൂമി ക്ഷേത്ര പ്രതിഷ്ഠയുടെ പേരില്‍ കൈമാറണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

ഹര്‍ജി തള്ളിയ കീഴ്‌ക്കോടതി നടപടി വസ്തുതകള്‍ പരിശോധിക്കാതെയെന്നും തങ്ങളുടെ മതവിശ്വാസത്തിനുള്ള അവകാശം ഹനിക്കപ്പെട്ടിട്ടുണ്ടെന്നും ഹര്‍ജിക്കാര്‍ അപ്പീലില്‍ പറഞ്ഞു. ഹര്‍ജി നിലനില്‍ക്കുന്നതാണെന്ന് ജില്ലാ കോടതി വിധിച്ചതോടെ കീഴ്‌ക്കോടതി ഇതില്‍ വാദം കേള്‍ക്കും.

Leave A Reply

Your email address will not be published.