Latest News From Kannur

പി ജി പ്രവേശനത്തിനും പൊതു പരീക്ഷ; ഇന്നുമുതല്‍ അപേക്ഷിക്കാം

0

ന്യൂഡല്‍ഹി: കേന്ദ്ര സര്‍വകലാശാലകളിലെ പി ജി കോഴ്‌സുകള്‍ക്കുള്ള പ്രവേശനത്തിനും പൊതു പരീക്ഷ നടപ്പാക്കുമെന്ന് യുജിസി. ഈ വര്‍ഷം തന്നെ പുതിയ സംവിധാനം നിലവില്‍ വരുമെന്ന് യുജിസി ചെയര്‍മാന്‍ ജഗദീഷ് കുമാര്‍ പറഞ്ഞു.

നേരത്തെ, 45 കേന്ദ്ര സര്‍വകലാശാലകളില്‍ ബിരുദ പ്രവേശനത്തിന് പ്ലസ് ടു മാര്‍ക്കല്ല, പൊതു പ്രവേശന പരീക്ഷയിലെ മാര്‍ക്കാണ് മാനദണ്ഡമെന്ന് യുജിസി വ്യക്തമാക്കിയിരുന്നു. സര്‍വകലാശാലകള്‍ക്ക് മിനിമം യോഗ്യതാ മാനദണ്ഡം നിശ്ചയിക്കാമെന്നും യുജിസി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനവും വന്നിരിക്കുന്നത്.

‘2022 അക്കാദമിക് സെക്ഷന്‍ മുതല്‍ പി ജി കോഴ്‌സുകള്‍ക്ക് പൊതു പ്രവേശന പരീക്ഷ മാനദണ്ഡം നിലവില്‍ വരും. ജൂലൈ മൂന്നാം വാരം മുതല്‍ പരീക്ഷകള്‍ ആരംഭിക്കും. ഇന്നുമുതല്‍ അപേക്ഷിക്കാം. ജൂണ്‍ പതിനെട്ടാണ് അപേക്ഷകള്‍ക്കുള്ള അവസാന തീയതി.’-ജഗദീഷ് കുമര്‍ പിടിഐയോട് പറഞ്ഞു.

ഇംഗ്ലീഷിലും ഹിന്ദിയിലുമാകും പരീക്ഷ. യു ജി കോഴ്‌സുകള്‍ക്ക് വേണ്ടി ഇതിനോടകം 10.46 ലക്ഷം പേര്‍ അപേക്ഷിച്ചിട്ടുണ്ട്. യു ജി പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 22നാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

Leave A Reply

Your email address will not be published.