Latest News From Kannur

തോട്ടം തൊഴിലാളികളുടെ പെൻഷൻ പ്രായം 60 വയസ്സാക്കി വര്‍ദ്ധിപ്പിച്ചു

0

തോട്ടം തൊഴിലാളികളുടെ പെൻഷൻ പ്രായം 58 വയസ്സിൽ നിന്നും  60 വയസാക്കി വർദ്ധിപ്പിക്കുവാൻ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന പ്ലാന്റേഷൻ ലേബർ കമ്മിറ്റി യോഗത്തിൽ തീരുമാനമായി.
തോട്ടം തൊഴിലാളികളുടെ പെൻഷൻ പ്രായ വർദ്ധനവ് സംബന്ധിച്ച് 2021 ഫെബ്രുവരി 18-ന് പുറത്തിറക്കിയ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പെൻഷൻ പ്രായം വർദ്ധിപ്പിച്ച് തീരുമാനമായത്.  ഇതിന് 2022 ഏപ്രിൽ 1 മുതൽ പ്രാബല്യം ഉണ്ടാകും.  നിലവിൽ തൊഴിലെടുക്കുന്നവർക്കും, 2022 ഏപ്രിൽ 1-നുശേഷം വിരമിക്കുകയും എന്നാൽ   ആനുകൂല്യം കൈപ്പറ്റിയിട്ടില്ലാത്തതുമായ തൊഴിലാളികൾക്ക് പെൻഷൻ പ്രായ വർദ്ധനവ് ബാധകമാണ്.

തീരുമാനം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് തൊഴിലുടമ പ്രതിനിധികൾക്കുള്ള വ്യവസ്ഥകൾ, രേഖാമൂലം ലേബർ കമ്മീഷണർക്ക് സമർപ്പിക്കേണ്ടതും ആയതിന്റെ പകർപ്പ് ബന്ധപ്പെട്ട തൊഴിലാളി യൂണിയൻ പ്രതിനിധികൾക്ക് നൽകേണ്ടതുമാണെന്നും ഇതു സംബന്ധിച്ച് ഇരുപ്രതിനിധികളുടെയും അഭിപ്രായം ലേബർ കമ്മീഷണർ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്ന മുറയ്ക്ക്  അടുത്ത   പ്ലാന്റേഷൻ ലേബർ കമ്മിറ്റി യോഗത്തിൽ ചർച്ച ചെയ്യുന്നതാണെന്നും മന്ത്രി നിർദേശിച്ചു.

Leave A Reply

Your email address will not be published.