Latest News From Kannur

കോവിഡ് ബാധിതരുടെ ആത്മഹത്യ: കേന്ദ്രസർക്കാർ നിലപാട് പുനഃപരിശോധിക്കണമെന്ന് സുപ്രിംകോടതി

0

ഡൽഹി: കോവിഡ് ബാധിതരുടെ ആത്മഹത്യ കോവിഡ് മരണമായി കണക്കാക്കാനാകില്ലെന്ന കേന്ദ്രസർക്കാർ നിലപാട് പുനഃപരിശോധിക്കണമെന്ന നിർദേശവുമായി സുപ്രിംകോടതി. ജസ്റ്റിസ് എംആർ ഷാ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിർദേശം.

കോവിഡ് മരണ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട മാർ?ഗനിർദേശങ്ങൾ സംബന്ധിച്ച് കേന്ദ്ര സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കോടതിയുടെ പരാമർശം.

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്നതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ ഈമാസം 23നകം തയാറാക്കാനും കേന്ദ്ര സർക്കാരിനോട് സുപ്രിംകോടതി ആവശ്യപ്പെട്ടു. കോവിഡ് മരണ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് പരാതികളുൾപ്പെടെ കൈകാര്യം ചെയ്യുന്ന ജില്ലാതല സമിതികൾ രൂപീകരിക്കുന്നതിന് എത്ര കാലതാമസം ഉണ്ടാകുമെന്നും കോടതി ചോദിച്ചു.

Leave A Reply

Your email address will not be published.