Latest News From Kannur

രവിപിള്ളയുടെ മകന്റെ വിവാഹം: ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തൽ അലങ്കരിച്ചതിനെതിരെ ഹൈക്കോടതി

0

ഗുരുവായൂർ: വ്യവസായ പ്രമുഖൻ രവി പിള്ളയുടെ മകന്റെ വിവാഹത്തോടനുബന്ധിച്ച് ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തൽ അലങ്കരിച്ചതിനെതിരെ ഹൈക്കോടതി. കൊവിഡ് വ്യാപനം നിലനിൽക്കെ എന്ത് അടിസ്ഥാനത്തിലാണ് അലങ്കാര പണികൾക്ക് ദേവസ്വം ബോർഡ് അനുമതി നൽകിയതെന്ന് കോടതി ചോദിച്ചു. ക്ഷേത്രത്തിലെ നടപ്പന്തലിൽ കൂറ്റൻ കട്ടൗട്ടുകളും ബോർഡുകളും ചെടികളും വച്ച് അലങ്കരിച്ചതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് ഹൈക്കോടതി സ്വമേധാ ഇടപെട്ടത്.

നടപ്പന്തലിലെ ബോർഡുകളും കട്ടൗട്ടുകളും കോടതി നിർദ്ദേശത്തെ തുടർന്ന് നേരത്തെ നീക്കിയിരുന്നെങ്കിലും മറ്റ് അലങ്കാരങ്ങൾ ഒന്നു മാറ്റിയിരുന്നില്ല. എന്ത് സാഹചര്യത്തിലാണ് ദേവസ്വം ബോർഡ് ഭരണസമിതി ഇതിന് അനുമതി നൽകിയെന്നത് ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ വിശദീകരിക്കണമെന്ന് കോടതി പറഞ്ഞു. തിങ്കളാഴ്ച്ചയ്ക്കകം ഇക്കാര്യത്തിൽ സത്യവാങ്മൂലം നൽകണം.

അതേസമയം പൂക്കൾ കൊണ്ടുള്ള അലങ്കാരത്തിന് മാത്രമാണ് അനുമതി നൽകിയിരുന്നതെന്ന് ദേവസ്വം ബോർഡ് പറഞ്ഞു. ഇവന്റ് മാനേജ്‌മെന്റ് കമ്ബനി തങ്ങളുടെ അറിവില്ലാതെയാണ് ബോർഡുകൾ വച്ചതെന്നും ദേവസ്വം ചെയർമാൻ വ്യക്തമാക്കി.

Leave A Reply

Your email address will not be published.