Latest News From Kannur

ഗാർഹിക പീഡനത്തെ തുടർന്ന് ഭാര്യ ജീവനൊടുക്കി; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

0

തിരുവനന്തപുരം: ഗാർഹിക പീഡനത്തെ തുടർന്ന് ഭാര്യ ജീവനൊടുക്കിയ കേസിൽ പൊലീസ് ഉദ്യോഗസ്ഥനെ സർക്കാർ സസ്‌പെൻഡ് ചെയ്തു. ആര്യനാട് സ്വദേശിനി സരിത കുമാരി ജീവനൊടുക്കിയ കേസിൽ പ്രതിയും ഭർത്താവുമായ എം. വിനോദിനെയാണ് സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്.

കേരള പൊലീസിൽ സീനിയർ ക്ലർക്കാണ് പോത്തൻകോട് തെറ്റിച്ചിറ സ്വദേശിയായ വിനോദ്. വിനോദിൻറെ പീഡനം മൂലമാണ് താൻ ജീവനൊടുക്കുന്നതെന്ന് സരിതയുടെ ആത്മഹത്യകുറിപ്പിൽ ആരോപിച്ചിരുന്നു. പൊലീസ് അന്വേഷണത്തിലും ഇത് വ്യക്തമായി.

വിനോദിനെതിരെ നടപടിയുണ്ടാകണമെന്ന് സരിതയുടെ മാതാപിതാക്കൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. അന്വേഷണ റിപ്പോർട്ട് വന്നതോടെയാണ് വിനോദിനെ സർവ്വീസിൽ നിന്നും സസ്‌പെൻഡ് ചെയ്തത്.

Leave A Reply

Your email address will not be published.