Latest News From Kannur

ഇരുചക്രവാഹന യാത്രക്കാരിയോട് അപമര്യാദയായി പെരുമാറി; കൊല്ലത്ത് എസ് ഐയ്ക്ക് സസ്‌പെൻഷൻ

0

കൊല്ലം: ഇരുചക്രവാഹനയാത്രക്കാരിയോട് അപമര്യാദയായി പെരുമാറുകയും ഡ്രൈവിംഗ് ലൈസൻസ് തട്ടിയെടുക്കുകയും ചെയ്‌തെന്ന പരാതിയിൽ സബ്ബ് ഇൻസ്‌പെക്ടറെ സർവ്വീസിൽ നിന്ന് സസ്‌പെൻറ് ചെയ്തു. കൊല്ലം റൂറൽ ജില്ലയിലെ കുളത്തൂപ്പുഴ സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ അജിത്ത് കുമാറിനാണ് സസ്‌പെൻഷൻ.

ഡ്യൂട്ടിയിൽ ഇല്ലാതിരുന്ന സമയത്ത് മദ്യപിച്ച് ഇരുചക്രവാഹനയാത്രക്കാരിയെ തടഞ്ഞ് മോശം വാക്കുകൾ പ്രയോഗിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ കുളത്തൂപ്പുഴ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിനെത്തുടർന്നാണ് കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി കെ ബി രവി സസ്‌പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്.

Leave A Reply

Your email address will not be published.