കിഴക്കെ ചമ്പാട് ഋഷിക്കര ശ്രീ നെല്ലിയുള്ളതിൽ മൂപ്പൻറവിട ഭഗവതി ക്ഷേത്രത്തിൽ മണ്ഡലകാല മഹോത്സവത്തിൻ്റെ ഭാഗമായി സർവ്വ ഐശ്വര്യ പൂജ നടന്നു.
പാനൂർ :
ചമ്പാട് ഋഷിക്കര നെല്ലിയുള്ളതിൽ മൂപ്പൻ്റ വിട ഭഗവതീ ക്ഷേത്രത്തിൽ നടന്ന സർവ്വ ഐശ്വര്യ പൂജയിൽ
നിരവധി ഭക്തർ പങ്കെടുത്തു. നവംബർ 17 മുതൽ ഡിസംബർ 25 വരെ ക്ഷേത്രത്തിൽ നടക്കുന്ന മണ്ഡല മഹോത്സവത്തിൻ്റെ ഭാഗമായാണ് സർവ്വ ഐശ്വര്യ പൂജ നടത്തിയത്. വി.പി ഭാസ്ക്കരൻ, ഷീല എന്നിവരുടെ കാർമ്മികത്വത്തിലാണ് പൂജ നടന്നത്.
ക്ഷേത്രം പ്രസിഡണ്ട് കെ.പി ശശീന്ദ്രൻ, സെക്രട്ടറി എം. ഷാജി, പി.ജയപ്രകാശ്, എം.അജയകുമാർ, എൻ പി ശ്രീജേഷ്, പുരുഷു മൂപ്പൻ, ശ്രീധരൻ മേസ്ത്രി, കെ.ടി വിനേഷ്, മുട്ട്യാച്ചേരി രാജൻ എന്നിവർ നേതൃത്വം നൽകി. ഡിസംബർ 21ന് ക്ഷേത്രത്തിൽ അയ്യപ്പഭക്തജന സംഗമം നടത്തും. വൈകീട്ട് 5ന് തിരുവങ്ങാട് ശ്രീ ധർമ്മശാസ്താ ഭജന സംഘത്തിൻ്റെ ഭജന സന്ധ്യ നടക്കും. തുടർന്ന് 6.30ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് വത്സൻ തില്ലങ്കേരിയുടെ പ്രഭാഷണം. രാത്രി അന്നദാനവും നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.