ശ്രീ മാങ്ങോട്ടും കാവിലമ്മയ്ക്ക് പൊങ്കാലയർപ്പിക്കാൻ ഭക്തജനപ്രവാഹം. നാടിൻറെ നാനാഭാഗത്തുനിന്നുമായി നൂറുകണക്കിന് ഭക്ത ജനങ്ങളാണ് പൊങ്കാലയിൽ പങ്കെടുക്കാനായി ക്ഷേത്രസന്നിധിയിൽ എത്തിയത്.
ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിൻ്റെ അനുഗ്രഹത്തോടെ ക്ഷേത്ര മേൽശാന്തി മുരളി നമ്പൂതിരി, പരമേശ്വരൻ നമ്പൂതിരി എന്നിവർ ചേർന്ന് പണ്ടാര അടുപ്പിൽ അഗ്നി കൊള്ളുത്തി .
വിവിധ ജില്ലകളിൽ നിന്നുമായി അഞ്ഞൂറോളം ഭക്തജനങ്ങളാണ് പതിനഞ്ചാമത് പൊങ്കാല അർപ്പിക്കാനായി’ ക്ഷേത്രസന്നിധിയിൽ എത്തിയത്. പതിവ് പൂജകൾക്ക് പുറമെ ദീപാരാധന, നെയ് വിളക്ക് സമർപ്പണം, ഭജന, പൂമൂടൽ, അത്താഴപൂജ, ഉച്ചയ്ക്ക് പ്രസാദ ഊട്ട്, പ്രഭാത ഭക്ഷണം, എന്നിവയും നടന്നു.
ക്ഷേത്രസമിതി പ്രസിഡന്റ് ഒ.വി.സുഭാഷ്, സിക്രട്ടറി ഷാജി കൊള്ളുമ്മൽ, പ്രദീപൻ, സി.എച്ച് പ്രഭാകരൻ, പവിത്രൻ കുലോത്ത്, സി. വി. രാജൻ മാസ്റ്റർ, അനിൽ ബാബു, രമേശൻ തോട്ടൊന്റവിടെ, വി. കെ. അനീഷ് ബാബു, മഹേഷ് വി. പി, സത്യൻ കോമൊത്എന്നിവർ നേതൃത്വം നൽകി.
ക്ഷേത്രത്തിലെ പതിനാറാമത് പൊങ്കാല നവംബർ 24 ന്