അഴിയൂർ : സി.പി.എം ശബരിമലയിൽ നടത്തിയത് ആ സൂത്രിത രാഷ്ട്രീയ കൊള്ളയാണെന്ന് മുൻ കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ചോമ്പാൽ ഹാർബർ മേഖല ജനകീയ മുന്നണി കുടുംബ സംഗമവും ചോമ്പാൽ ബീച്ചുമ്മ പള്ളിക്ക് സമീപം ആരംഭിച്ച ഹാർബർവാർഡ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായുടെ വിശ്വസ്ഥരാണ് ശബരിമല കൊള്ളയുടെ പേരിൽ അറസ്റ്റിലായവർ. സ്വർണ്ണ കൊള്ളയിൽ നിന്നും അദ്ദേഹത്തിന് മാറി നിൽക്കാൻ കഴിയില്ല. ബാലറ്റിലൂടെ ജനങ്ങൾ മറുപടി നൽകണമെന്നും അദ്ദേഹം പറഞ്ഞു.
എൻ.ഇ. ഇബ്രാഹിം അദ്ധ്യക്ഷം വഹിച്ചു. സ്ഥാനാർത്ഥികളായ ഹാരിസ് മുക്കാളി. ജലജ വിനോദ്, ചെയർമാൻ കെ. അൻവർ ഹാജി, ടി.സി.രാമചന്ദ്രൻ, ഇ.ടി. അയ്യൂബ്, പി. ബാബുരാജ്, പ്രദീപ് ചോമ്പാല, യു.എ. റഹീം, കെ. അനിൽകുമാർ, സോമൻ കൊളരാട് എന്നിവർ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.