ബി.ജെ.പി അഴിയൂർ തദ്ദേശ തിരഞ്ഞെടുപ്പ് – 03.കരുവയൽ–04.റെയിൽവേ സ്റ്റേഷൻ വാർഡുകളുടെ പ്രകടനപത്രിക പ്രകാശനം നടത്തി
അഴിയൂർ ഭാരതീയ ജനതാ പാർട്ടി മൂന്നാം വാർഡിന്റെയും നാലാം വാർഡിന്റെയും കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പ്രകാശന ചടങ്ങ് നടത്തി.
പ്രാദേശിക വികസനം, ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ, പൊതുസൗകര്യങ്ങളുടെ നിലവാരം മെച്ചപ്പെടുത്തൽ എന്നിവയ്ക്ക് മുൻഗണന നൽകി തയ്യാറാക്കിയ പ്രകടനപത്രിക
ബി.ജെ.പി ഒഞ്ചിയം മണ്ഡലം പ്രസിഡന്റ് അഭിജിത് കെ.പി. പ്രകാശനം ചെയ്ത് സംസാരിച്ചു.
യുവമോർച്ച ജില്ലാ സെക്രട്ടറിയും ജില്ലാപഞ്ചായത്ത് സ്ഥാനാർത്ഥിയുമായ ടി.പി. വിനീഷ്, ജയകുമാർ, കെ.പി. തോട്ടത്തിൽ ശശിധരൻ, ശശിധരൻ പൂക്കുളം എന്നിവർ സംബന്ധിച്ചു.
മൂന്നാം വാർഡ് സ്ഥാനാർത്ഥി ചന്ദ്രി ശശിധരൻ നാലാം വാർഡ് സ്ഥാനാർത്ഥി മഹിജ തോട്ടത്തിൽ എന്നിവർ പരിപാടിയിൽ പങ്കെടുത്ത് ജനങ്ങൾക്കായി നടപ്പാക്കാനുദ്ദേശിക്കുന്ന വിവിധ വികസന പ്രവർത്തനങ്ങൾ വിശദീകരിച്ചു.
പ്രകടനപത്രികയിലെ പദ്ധതികൾ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുകയും വാർഡുകളുടെ സമഗ്ര പുരോഗതിക്ക് വഴിവെക്കുകയും ചെയ്യുമെന്ന് ബഹുദൂരവീക്ഷണത്തോടെ പ്രവർത്തകർ അറിയിച്ചു…