Latest News From Kannur

മാഹിയിൽ യഥാർത്ഥ വികസനമെത്തിയത് എൻ ഡി എ സർക്കാരിൻ്റെ ഭരണത്തിൻ കീഴിൽ -ശങ്കു ടി ദാസ്

0

മാഹി : ഭാരതീയ ജനത പാർട്ടി മാഹി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബൂത്ത് തല കുടുംബ സംഗമം നടത്തി.
മാഹി 1, 2, വാർഡുകൾ കേന്ദ്രീകരിച്ച് നടത്തിയ കുടുംബ സംഗമത്തിൽ കേരള ബിജെപി സംസ്ഥാന വക്താവ് ശങ്കു ടി. ദാസ് മുഖ്യഭാഷണം നടത്തി.

46 വർഷം അഴിമതിയിലും, വികസനമുരടിപ്പുമായി വലഞ്ഞ മാഹിക്ക് പുതുജീവൻ നല്കിയത് പുതുച്ചേരിയിലെ എൻ ഡി എ ഭരണമാണെന്ന് അദ്ദേഹം മുഖ്യഭാഷണത്തിൽ പറഞ്ഞു. നഴ്സിങ്ങ് കോളേജ്, റോഡുകൾ, ആശുപത്രി, തുടങ്ങി എല്ലാ തലത്തിലും മാഹിക്ക് വികസനമെത്തിച്ചത് പുതുച്ചേരി എൻ ഡി എ ഭരണകൂടത്തിന്റെ വികസന കാഴ്ച്ചപ്പാടിന്റെ ഫലമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ബി ജെ പി മാഹി മണ്ഡലം പ്രസിഡന്റ് പ്രബീഷ് കുമാറിന്റെ അധ്യക്ഷതയിൽ നടന്ന കുടുംബ സംഗമത്തിൽ ദിനേശൻ അംഗവളപ്പിൽ, ബൂത്ത് പ്രസിഡന്റ് സുധാ മാഹി, ബൂത്ത് സെക്രട്ടറി സുഷമ, മണ്ഡലം എക്സിക്യൂട്ടീവ് മെമ്പർ സുധീർ കുമാർ കരുണൻ, സുമന്ത്രൻ, സംസ്ഥാന ചുമതലയുള്ള കോറൽ പവിത്രൻ, വി.എൻ. മധു, റിച്ചാർഡ് പോൾ, ജയസൂര്യ ബാബു, മോർച്ച പ്രസിഡൻ്റ്മാരായ രജിത ചെമ്പ്ര, കാവിൽ രാജൻ, സനീഷ് ചെമ്പ്ര, സത്യൻ പള്ളൂർ എന്നിവർ ആശംസാഭാഷണം നടത്തി.

മാഹി മണ്ഡലം ജനറൽ സെക്രട്ടറി മഗിനേഷ് മഠത്തിൽ സ്വാഗതവും, വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ഇന്ദ്രപ്രസാദ് നന്ദിയും രേഖപ്പെടുത്തി.

Leave A Reply

Your email address will not be published.