കലാനിധി ഇശല്‍രാവ് കലാ-സാഹിത്യ മത്സരങ്ങളും പുരസ്കാര സമര്‍പ്പണവും മീഡിയ അവാര്‍ഡും 2025 ബാലമണിയമ്മ സ്മാരക സുവര്‍ണ്ണമുദ്ര പുരസ്കാരം ആര്‍ . കെ .ദാമോദരനും ഡോ. കുഞ്ഞബ്ദുള്ള സ്മാരക സുവര്‍ണ്ണമുദ്ര പുരസ്കാരം റഫീഖ് അഹമ്മദ് ഉം അര്‍ഹരായി
കോഴിക്കോട്: കാലാനിധി സെന്‍റര്‍ ഫോര്‍ ഇന്ത്യന്‍ ആര്‍ട്സ് ആന്‍റ് ഹെറിറ്റേജ് ട്രസ്റ്റിന്‍റെ സില്‍വര്‍ ജൂബിലി ആഘോഷത്തിന്‍റെ ഭാഗമായി 2025 നവംബര്‍ 29, 30 തീയതികളില്‍ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ കാലാനിധി ഇശാല്‍രാവും പുരസ്കാര സമര്‍പ്പണവും നടക്കും.
കാലാനിധി പ്രഥമ ബാലമണിയമ്മ സ്മാരക സുവര്‍ണ്ണമുദ്ര പുരസ്കാരം കവിയും ഗാനരചയിതാവുമായ ആര്‍. കെ. ദാമോദരനും കാലാനിധി പ്രഥമ ഡോ. കുഞ്ഞബ്ദുള്ള സ്മാരക സുവര്‍ണ്ണമുദ്ര പുരസ്കാരം കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദിനും നല്‍കി ആദരിക്കും. 2025 നവംബര്‍ 29 ന് രാവിലെ 9:30 ന് കാലാനിധി ഇശാല്‍രാവ് 2025 കലാസാഹിത്യ മത്സരങ്ങള്‍ പിന്നണി ഗായിക ആര്യനന്ദ ആര്‍ ബാബു ഉത്ഘാടനം ചെയ്യും. നവംബര്‍ 30 ന് ഉച്ചക്ക് 12.30 ന് നടക്കുന്ന കലാനിധി ഇശാല്‍രാവും പുരസ്കാര സമര്‍പ്പണവും സമാപന സമ്മേളനവും പ്രശസ്ത സിനിമ-സീരിയല്‍ നടന്‍ ശ്രീ. എം.ആര്‍ ഗോപകുമാര്‍ ഉത്ഘാടനം നിര്‍വഹിക്കും.
കാലാനിധി ട്രസ്റ്റിന്‍റെ സ്പെഷ്യല്‍ ജൂറി പുരസ്കാര ജേതാക്കള്‍
കാകളി പുരസ്കാരം വിഷ്ണു പോറ്റി; പി ദക്ഷിണാമൂര്‍ത്തി സംഗീത ശ്രേഷ്ഠ പുരസ്കാരം അനില്‍ ഭാസ്കര്‍ (സംഗീത സംവിധായകന്‍, പിന്നണി ഗായകന്‍); പദ്മഭൂഷണ്‍ കാവാലം നാരായണ പണിക്കര്‍ സ്മാരക പുരസ്കാരം നാടകത്തിന്‍റെ സമഗ്ര സംഭാവനക്ക് കെ.എസ്.വരദകുമര്‍ (നാടക നടന്‍); ബാലാമണിയമ്മ സ്മൃതി പുരസ്കാരം സുമ രവി നിള (കവയത്രി, നോവലിസ്റ്റ് , ചെറുകഥാകൃത്ത്); ബാലാമണിയമ്മ സ്മൃതി അക്ഷരശ്രീ പുരസ്കാരം-റുക്സാന കക്കോടി (കവയത്രി, ഗാനരചയിതാവ്,കഥാകൃത്ത്); രേഷ്മ സുരേഷ് (കവയത്രി, അഭിനയത്രി ഗാനരചയ്താവ്, കഥാകൃത്ത്); റെജി ജോര്‍ജ് (കവി, ചിത്രകാരന്‍, അധ്യാപകന്‍); മനു. വി.കുമാര്‍ (നവാഗത സംവിധായകന്‍); ചിത്രലേഖ കുലോത്ത് (കവയത്രി, അധ്യാപിക, സാഹിത്യകാരി); ആര്യാനന്ദ. ആര്‍. ബാബു (കലാനിധിപ്രാതിഭ, പിന്നണി ഗായിക, മിനിസ്ക്രീന്‍ നവാഗത സംഗീത പ്രതിഭ); രജി സദാനന്ദന്‍ (പിന്നണി ഗായികന്‍); ഹിത ഗോപി .പി.കെ (നവാഗത ഗായിക); ആദര്‍ശ്. പി. ഹരീഷ് (കലാനിധി പ്രതിഭ, പിന്നണി ഗായകന്‍, നവാഗത സംഗീത പ്രതിഭ).
കാലനിധി ദൃശ്യ/ മാധ്യമ/ ഓണ്‍ലൈന്‍ മീഡിയ അവാര്‍ഡ് ജേതാക്കള്‍
മാധ്യമ ശ്രേഷ്ഠ പുരസ്കാരം പി.പി. മുഹമ്മദ് (ബ്യൂറോ ചീഫ്, സുപ്രഭാതം, കോഴിക്കോട്, പ്രസ്ക്ലബ് പ്രസിഡന്‍റ്); മാധ്യമ മഹിമ പുരസ്കാരം മാതൃഭൂമി, കോഴിക്കോട്; ദൃശ്യ മാധ്യമ ശ്രേഷ്ഠ പുരസ്കാരം പി. അമര്‍ജിത് (ക്യാമറമാന്‍, അമൃത ടിവി, കോഴിക്കോട്); മാധ്യമ ശ്രേഷ്ഠ പുരസ്കാരം കെ.കെ. ജയേഷ് (സീനിയര്‍ റിപ്പോര്‍ട്ടര്‍, ജനയുഗം, കോഴിക്കോട്); മാധ്യമ ശ്രേഷ്ഠ പുരസ്കാരം രമേശ് കൊട്ടോളി (ചീഫ് ഫോട്ടോഗ്രാഫര്‍, ദീപിക); ദൃശ്യമാധ്യമ ശ്രേഷ്ഠ പുരസ്കാരം എസിവി ന്യൂസ്, കോഴിക്കോട്); മികച്ച വാര്‍ത്ത ചാനല്‍ പുരസ്കാരം രാഹുല്‍ മക്കട (ക്യാമറമാന്‍, കേരളവിഷന്‍, കോഴിക്കോട്); ദൃശ്യ മാധ്യമ ശ്രേഷ്ഠ പുരസ്കാരം സി.പി.അനില്‍ കുമാര്‍ (ചീഫ് ന്യൂസ് ക്യാമറമാന്‍, കൗമുദി ടിവി);
മികച്ച വാര്‍ത്ത ചാനല്‍ പുരസ്ക്കാരം വിനീത് പോന്നത്ത് ( റിപ്പോര്‍ട്ടര്‍, മലബാര്‍ ചാനല്‍); കാലാനിധി സംഗീത ശ്രേഷ്ഠ പുരസ്ക്കാരം ഷിജു അറുമുഖന്‍ (മലയാള ചലച്ചിത്ര ഗാനരചയിതാവും കലാഭവന്‍ മണിയുടെ നാടന്‍പാട്ട് രചയിതാവുമായിരുന്ന അറുമുഖന്‍ വെങ്കിടിന്‍റെ മകന്‍); കാലാനിധി അറുമുഖന്‍ നാടന്‍പാട്ട് സപര്യ പുരസ്ക്കാരം ടീം പൊലിക; കാലാനിധി പ്രഥമ കവിയൂര്‍ പൊന്നമ്മ സ്മൃതി പുരസ്ക്കാരം ബിനാജി ( സിനിമ മിനിസ്ക്രീന്‍ നവാഗത നായിക, നടി); എന്നിവരും അര്‍ഹരായി.
കലാനിധി ദൃശ്യ മാധ്യമ ഓണ്‍ലൈന്‍ മീഡിയ പുരസ്ക്കാര സമര്‍പ്പണം, കലാനിധി ട്രസ്റ്റ് സ്പെഷ്യല്‍ ജൂറി പുരസ്ക്കാര സമര്‍പ്പണം, കാലാനിധി ഇശല്‍രാവ് കലാ സാഹിത്യ മത്സരവിജയികള്‍ക്കുള്ള സമ്മാനദാനം, വിവിധ മേഖലയില്‍ കഴിവ് തെളിയിച്ചവര്‍ക്കുള്ള ആദരവ്, നാടന്‍പാട്ട് എന്നിവ ചടങ്ങിനോടനുബന്ധിച്ചു നടക്കും.
പി. കെ.ഗോപി (കവി, ഗാനരചയിതാവ്, അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍), പി. ആര്‍. നാഥന്‍ (തിരക്കഥാകൃത്ത്, നോവലിസ്റ്റ്, അവാര്‍ഡ് കമ്മിറ്റി വൈസ്ചെയര്‍മാന്‍); ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രന്‍ (ക്ഷേത്രകലാ അക്കാദമി ചെയര്‍മാന്‍, സംഗീത സംവിധായകന്‍, സംഗീതജ്ഞന്‍, കലാനിധി രക്ഷാധികാരി), പ്രമോദ് കാപ്പാട് (കവി, ഗാനരചയിതാവ്, കലാനിധി അംഗം); ശശിധരന്‍ കല്ലേരി (കവി, ബാലസാഹിത്യകാരന്‍ കലാനിധി അംഗം); പ്രകാശ് ബാഡിക്കല്‍ (സംവിധായകന്‍, തിരക്കഥാകൃത്ത്, നടന്‍); തേജസ് പെരുവണ്ണ (സിനിമ സംവിധായകന്‍, ചിത്രക്കാരന്‍, എഴുത്തുകാരന്‍, മജീഷ്യന്‍); ട. അശോക് കുമാര്‍ സര്‍ഗ്ഗാലയ (ചിത്രകാരന്‍); പ്രദീപ് തൃപ്പരപ്പ് (കവി, ഗാനരചയിതാവ്, നോവലിസ്റ്റ്, ചിത്രകാരന്‍, കലാനിധി അംഗം) എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. സംഗീത സംവിധായകനും ഗായകനുമായ അനില്‍ ഭാസ്കര്‍ നന്ദി രേഖപ്പെടുത്തും.
കലാനിധി അവാര്‍ഡ് കമ്മിറ്റി
ചെയര്‍മാന്‍ : പി. കെ.ഗോപി (കവി, ഗാനരചയിതാവ്); വൈസ്ചെയര്‍മാന്‍ : പി. ആര്‍. നാഥന്‍ (തിരക്കഥാകൃത്ത്, നോവലിസ്റ്റ്);
അവാര്‍ഡ് കമ്മിറ്റി അംഗങ്ങള്‍
കിരീടം ഉണ്ണി (സിനിമ നിര്‍മാതാവ്, കാലാനിധി മുഖ്യ രക്ഷാധികാരി); എസ്. അശോക് കുമാര്‍ സര്‍ഗ്ഗാലയ (ചിത്രകാരന്‍); ഗീതാ രാജേന്ദ്രന്‍ (കാലാനിധി ചെയര്‍പേഴ്സണ്‍ & മാനേജിങ് ട്രസ്റ്റി); അനില്‍. പി (മധ്യമ പ്രവര്‍ത്തകന്‍, കലാനിധി അംഗം); പ്രദീപ് തൃപ്പരപ്പ് (കവി, ഗാനരചയിതാവ്, നോവലിസ്റ്റ്, ചിത്രകാരന്‍, കലാനിധി അംഗം) എന്നിവര്‍ അടങ്ങുന്ന ജൂറി കമ്മിറ്റി അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. പ്രസ്തുത പ്രോഗ്രാമിന്‍റെ വിജയത്തിനായി അങ്ങയുടെ അധികാര പരിധിയിലുള്ള ദൃശ്യ/മാധ്യമ /ശ്രവ്യ/ ഓണ്‍ലൈന്‍/ മാധ്യമത്തില്‍ നിന്നും ഒരു പ്രതിനിധിയെ വേദിയില്‍ അയക്കുവാനും അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കി വിജയിപ്പിക്കാനും വിനയപൂര്‍വം അപേക്ഷിക്കുന്നു.
പത്രസമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍
തേജസ് പെരുമണ്ണ (സിനിമ സംവിധായകന്‍, ചിത്രകാരന്‍, മജീഷ്യന്‍); എസ്. അശോക് കുമാര്‍ സര്‍ഗ്ഗാലയ (ചിത്രകാരന്‍, കലാനിധി അംഗം); ഗീതാ രാജേന്ദ്രന്‍ (കലാനിധി, ചെയര്‍പേഴ്സണ്‍ & മാനേജിങ് ട്രസ്റ്റി); പ്രദീപ് തൃപ്പരപ്പ് (കവി, ഗാനരചയിതാവ്, നോവലിസ്റ്റ്, ചിത്രകാരന്‍, കലാനിധി അംഗം)
സ്നേഹ ബഹുമാനപൂര്‍വ്വം,
ശ്രീമതി ഗീതാ രാജേന്ദ്രന്‍, കലാനിധി
ചെയര്‍പേഴ്സണ്‍ & മാനേജിംഗ് ട്രസ്റ്റി
ങീയ : 9447509149 / 8089424969/ 7034491493