പത്തനംതിട്ട: ജന്മസാഫല്യമാണ് ഈ സ്ഥാനമെന്ന് ശബരിമല മേല്‍ശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി. മൂന്നാമത്തെ അപേക്ഷയിലാണ് ഫലം കണ്ടത്. ലോകത്തിന്റെ നെറുകയില്‍ എന്ന് പറയുന്നത് പോലെ, അയ്യപ്പ സ്വാമിയുടെ സന്നിധിയില്‍ വന്ന് പൂജിക്കാന്‍ കഴിഞ്ഞത് വളരെ വലിയ സന്തോഷമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.’അയ്യപ്പന്റെ അനുഗ്രഹമാണ് തേടിയെത്തിയത്. പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷം. ഇതില്‍ കൂടുതല്‍ സന്തോഷം ജീവിതത്തില്‍ കിട്ടാനില്ല. ഒരു ശാന്തിക്കാരനായ എന്നെ സംബന്ധിച്ച് ഏറ്റവും വലിയ അംഗീകാരമാണ്.
ലോകത്തിന്റെ നെറുകയില്‍ എന്ന് പറയുന്നത് പോലെ, അയ്യപ്പ സ്വാമിയുടെ സന്നിധിയില്‍ വന്ന് പൂജിക്കാന്‍ കഴിഞ്ഞത് വളരെ വലിയ സന്തോഷമാണ്. മൂന്ന് വര്‍ഷമായി അപേക്ഷിക്കുന്നു. ഒരു ദിവസം കിട്ടുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാല്‍ ഇത്രയും പെട്ടെന്ന് കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല. ആ കടാക്ഷം അംഗീകരിക്കാതിരിക്കാന്‍ പറ്റില്ല’- ഇ ഡി പ്രസാദ് നമ്പൂതിരി പറഞ്ഞു.
‘അയ്യപ്പന്റെ സേവകനായി ഒരു വര്‍ഷം പൂജിക്കും. എന്റെ കര്‍മ്മങ്ങള്‍ വൃത്തിയായി ചെയ്യും. അയ്യപ്പനെ പൂര്‍ണമായി വിശ്വസിച്ചാല്‍ അദ്ദേഹം കൂടെ വരും.’- ഇ. ഡി. പ്രസാദ് നമ്പൂതിരി കൂട്ടിച്ചേര്‍ത്തു.