Latest News From Kannur

5 വയസിൽ താഴെയുള്ള കുട്ടികൾക്ക് ട്രെയിനിൽ സൗജന്യമായി യാത്ര ചെയ്യാം

0

കുട്ടികളുമായി ട്രെയിനിൽ യാത്ര ചെയ്യുന്നവർക്ക് ഒരു സുപ്രധാന വാർത്ത. അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളുടെ ടിക്കറ്റ് സംബന്ധിച്ചുള്ള ചട്ടങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുകയാണ് ഇന്ത്യൻ റെയിൽവേ. അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക് ട്രെയിൻ യാത്ര സൗജന്യമായിരിക്കും ഇനി മുതൽ. എന്നാൽ കുട്ടിക്ക് ഇരിക്കാൻ പ്രത്യേകം സീറ്റോ ബർത്തോ പ്രത്യേകം വേണമെങ്കിൽ ഫുൾ ടിക്കറ്റ് ചാർജ് നൽകണം.

നേരത്തെ അഞ്ച് വയസിൽ താഴെയുള്ള കുട്ടികളുമായി യാത്ര ചെയ്യുന്നവർക്കിടയിൽ ടിക്കറ്റെടുക്കുന്നതിനെ ചൊല്ലി ആശയ കുഴപ്പമുണ്ടായിരുന്നു. ബുക്കിങ് സമയത്ത് ഇത്തരം ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇന്ത്യൻ റെയിൽവേയുടെ നടപടി.

കുട്ടികളുടെ ടിക്കറ്റ് ബുക്കിങിൽ അറിയേണ്ട കാര്യങ്ങൾ

കുട്ടികൾക്ക് ടിക്കറ്റെടുക്കുമ്പോൾ പ്രായം, സീറ്റ് ഓപ്ഷൻ, ഫെയർ കാറ്റഗറി എന്നിവ കൃത്യമായി നൽകണം. അല്ലാത്ത പക്ഷം ടിക്കറ്റ് റദ്ദാകും.

5 വയസിൽ താഴെ ഉള്ളവർക്ക് ടിക്കറ്റെടുക്കേണ്ട. എന്നാൽ പ്രത്യേകം സീറ്റ് വേണമെങ്കിൽ മുഴുവൻ ചാർജും നൽകണം.

5 വയസ്സിനും 12നും ഇടക്ക് പ്രായമുള്ള കുട്ടികൾക്ക് ഹാഫ് ടിക്കറ്റെടുക്കണം( പ്രത്യേകം സീറ്റോ ബെർത്തോ വേണ്ടെങ്കിൽ). 12 വയസ്സിനു മുകളിലുള്ളവർക്ക് ഇളവുകളില്ല. മുഴുവൻ ടിക്കറ്റ് തുകയും നൽകണം..

Leave A Reply

Your email address will not be published.