തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ സുപ്രധാന ഘട്ടത്തിന് ഇന്നു തുടക്കം. തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങുന്ന ഇന്നു മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. രാവിലെ 11 മണി മുതല്‍ വൈകീട്ട് മൂന്നു മണി വരെ പത്രിക നല്‍കാവുന്നതാണ്. പത്രിക നല്‍കാന്‍ ഞായറാഴ്ച ഒഴികെ ഏഴു ദിവസമാണ് ലഭിക്കുക. ഈ മാസം 21 നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. 21 ന് വൈകീട്ട് മൂന്നു മണി വരെ പത്രിക സമര്‍പ്പിക്കാവുന്നതാണ്. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഈ മാസം 22 ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഈ മാസം 24 ആണ്. 2020 ലെ തെരഞ്ഞെടുപ്പില്‍ ആകെ 1,16,969 പേരാണ് നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നത്. എന്നാല്‍ 74,835 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.