Latest News From Kannur

കടത്തനാടൻ കളരിയടവുകളുടെ വേദിയായി മൂകാംബികാ സന്നിധി

0

കൊല്ലൂർ ശ്രീ മൂകാംബികാസന്നിധിയില്‍ വടക്കൻ കേരളത്തിന്റെ തനത് ആയോധനകലയുടെ ചുവടുകളുമായി അൻപത്തിയൊന്നംഗ കളരിപഠിതാക്കള്‍.ക്ഷേത്രത്തിലെ ദീപാവലി ആഘോഷത്തിന് സമാപ്തി കുറിച്ചു കൊണ്ട് ചാലാട് മണലിലെ അഗസ്ത്യ കളരിയിലെ അംഗങ്ങളാണ് വാഗ്ദേവതാസന്നിധിയില്‍ കളരിപ്പയറ്റ് അവതരിപ്പിച്ചത്.. പെണ്‍കുട്ടികള്‍ അടക്കം എട്ടു മുതല്‍ 68 വയസ് വരെയുള്ളവരാണ് പ്രദർശനത്തില്‍ പങ്കാളികളായത്. ഉറുമിയില്‍ ഓതിരം, ഒളവ്, പുറവ് എന്നീ നീക്കങ്ങളും നാലു വശങ്ങളും തിരിഞ്ഞുള്ള ചുഴറ്റി വീശലും കൊല്ലൂർ സന്നിധിയില്‍ എത്തിയ തീർത്ഥാടകരെ വിസ്മയിപ്പിച്ചു. സൂര്യ നമസ്കാരത്തോടെയാണ് കളരി ആരംഭിച്ചത്. കാല്‍ സാധകം, ചെറുവടി, കെട്ടുകാരി പയറ്റ്, കഠാര,
മെയ് പയറ്റ്, വാള്‍ പയറ്റ്, വാളും പരിചയും, ഒറ്റ, ഉറുമിയും പരിചയും ഉറുമി പയറ്റ് എന്നീ ക്രമത്തിലായിരുന്നു അടവുകള്‍ അവതരിപ്പിച്ചത്. ആദ്യാവസാനം കാണികളെ പിടിച്ചിരുത്തുന്നതായിരുന്നു രണ്ടര മണിക്കൂർ നീണ്ട് നിന്ന അവതരണം

Leave A Reply

Your email address will not be published.