ന്യൂഡൽഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി. ആർ. ഗവായ് അടുത്ത മാസം 23 ന് വിരമിക്കും. ഈ സാഹചര്യത്തിൽ അടുത്ത ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നതിനുള്ള നടപടികളിലേക്ക് കേന്ദ്ര സർക്കാർ കടന്നു. പിൻഗാമിയെ ശുപാർശ ചെയ്തുകൊണ്ടുള്ള നിർദേശം സമർപ്പിക്കാൻ ചീഫ് ജസ്റ്റിസ് ബി. ആർ. ഗവായിയോട് കേന്ദ്ര നിയമമന്ത്രാലയം ആവശ്യപ്പെട്ടു. നിലവിലെ ചീഫ് ജസ്റ്റിസ് വിരമിക്കൽ പ്രായമായ 65 ലേക്ക് എത്തുന്നതിന് ഒരു മാസം മുമ്പാണ് നടപടികൾ തുടങ്ങുന്നത്. സുപ്രീംകോടതിയിൽ സീനിയോറിറ്റിയിൽ രണ്ടാമതുള്ള ജസ്റ്റിസ് സൂര്യകാന്ത് അടുത്ത ചീഫ് ജസ്റ്റിസ് ആകുമെന്നാണ് സൂചന. ജസ്റ്റിസ് സൂര്യകാന്തിന്റെ പേരു നിർദേശിച്ച് ചീഫ് ജസ്റ്റിസ് സർക്കാരിനു കത്ത് നൽകും. അടുത്ത ചീഫ് ജസ്റ്റിസിന്റെ പേര് കേന്ദ്രസർക്കാർ അംഗീകരിച്ച് നിയമനത്തിനായി രാഷ്ട്രപതിക്ക് സമർപ്പിക്കും. ജസ്റ്റിസ് സൂര്യകാന്തിന്റെ പേരിന് അംഗീകാരവും ലഭിച്ചാൽ, നവംബർ 24ന് അദ്ദേഹം രാജ്യത്തിന്റെ 53–ാം ചീഫ് ജസ്റ്റിസായി ചുമതലയേൽക്കും. ജസ്റ്റിസ് സൂര്യകാന്തിന് 2027 ഫെബ്രുവരി 9 വരെ (ഒരു വർഷവും 3 മാസവും) കാലാവധിയുണ്ട്.
Sign in
Sign in
Recover your password.
A password will be e-mailed to you.