Latest News From Kannur

സിപിഐഎം കൊടിമരവും പതാകകളും നശിപ്പിച്ചു.

0

അഴിയൂർ : മാഹി റെ: സ്റ്റേഷൻ പരിസരത്തും മണ്ടോള പരിസരത്തും CPIM സ്ഥാപിച്ച കൊടിമരവും പതാകകളും വെള്ളിയാഴ്ച രാത്രി നശിപ്പിച്ചു. സംഭവത്തിന് പിന്നിൽ അഴിയൂർ കരുവയൽ പ്രദേശത്തുള്ള R S S പ്രവർത്തകരാണെന്ന് സി. പി. ഐ (എം) അഴിയൂർ ലോക്കൽ കമ്മിറ്റി ആരോപിച്ചു. കുറച്ച് കാലമായി ഈ ഭാഗങ്ങളിലെ സാമൂഹ്യ അന്തരീക്ഷം തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം വിധ്വംസക പ്രവർത്തനങ്ങൾ എന്നും, കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ചോമ്പാല പോലീസ് സ്വീകരിക്കണമെന്നും സി.പി.ഐ (എം) അഴിയൂർ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു

Leave A Reply

Your email address will not be published.