കതിരൂർ :
പൊന്ന്യം പുല്ലോടി ഇന്ദിരാഗാന്ധിസ്മാരകത്തിൻ്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ആഘോഷത്തോടനുബന്ധിച്ചുള്ള പരിപാടികൾ രാജേന്ദ്രൻ തായാട്ട് ഉദ്ഘാടനം ചെയ്തു. എം.ടെക് പരീക്ഷയിൽ മികച്ച വിജയം നേടിയ കെ.കെ.അർച്ചിതയെയും ദേശീയ അബാക്കസ് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ മൊകേരി രാജീവ് ഗാന്ധി സ്കൂൾ വിദ്യാർത്ഥി ആദി ദേവിനെയും ചടങ്ങിൽ അനുമോദിച്ചു. ക്വിസ്സ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ മമ്പറം ഹയർ സെക്കണ്ടറി സ്കൂളിലെ അനാമിക ഒന്നാം സ്ഥാനവും ചൊക്ലി രാമവിലാസം ഹൈസ്കൂളിലെ സാനിയ രണ്ടാം സ്ഥാനവും യു.പി.വിഭാഗത്തിൽ ചമ്പാട് വെസ്റ്റ് യു.പി. സ്കൂളിലെ ശ്രീഹരി ഒന്നാം സ്ഥാനവും കുത്ത്പറമ്പ റാണിജയ് സ്കൂളിലെ ആലേഖ് രണ്ടാം സ്ഥാനവും ചോതാവൂർ യു. പി. സ്കൂളിലെ രൈരു നാരായണൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
മത്സര വിജയികൾക്കുള്ള സമ്മാനം നാടക കൃത്ത് ഡോ: സി.കെ.ഭാഗ്യനാഥ് വിതരണം ചെയ്തു. എ.കെ. പുരുഷോത്തമൻ നമ്പ്യാരുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കെ.കെ. നാരായണൻ മാസ്റ്റർ മുഖ്യഭാഷണം നടത്തി. പി. ജനാർദ്ദനൻ, എൻ ഹരീന്ദ്രൻ, അഡ്വ പി.വി. സനൽകുമാർ, വി.രാജൻ, എം.രാജീവൻ ,രാജേഷ് കുണ്ടു ചിറ , കെ. പ്രിയങ്ക എന്നിവർ പ്രസംഗിച്ചു.