Latest News From Kannur

മാഹി ഇൻ്റോർ സ്റ്റേഡിയവും പരിസരവും ശുചീകരിച്ചു !

0

മാഹി : ഗാന്ധി ജയന്തിയോടന്ധിച്ച് മാഹി ജവഹർ നവോദയ വിദ്യാലയ പൂർവ്വ വിദ്യാർഥി സംഘടനയും ഇൻ്റോർ സ്റ്റേഡിയം മോണിങ്ങ് ബാച്ചും സുധാകരൻ മെമ്മോറിയൽ ഫുട്ബോൾ അക്കാദമിയും സംയുക്തമായി മാഹിയിലെ ഇൻ്റോർ സ്റ്റേഡിയവും പരിസരവും ശ്രമദാനമായി ശുചീകരിച്ചു

ശുചീകരണ പ്രവത്തനത്തിനു അനുബന്ധമായി നടന്ന ഗാന്ധിജയന്തി സമ്മളനം മാഹി സുപ്രണ്ട് ഓഫ് പോലീസ് ഡോ. വിനയകുമാർ ഗാഡ് ഗെ ഉദ്ഘാടനം ചെയ്തു.

മുൻ ഇന്ത്യൻ വോളിബോൾ കോച്ച് കെ. ശിവദാസൻ അധ്യക്ഷത വഹിച്ചു.

മനോജ്‌ വളവിൽ, (ഡെപ്യൂട്ടി തഹസിൽദാർ മാഹി) അബ്ദുൾ അസീസ് (കണ്ണൂർ ജില്ലാ സെപക്താക്രോ പ്രസിഡന്റ്‌) സി. വി. റെനിൽ കുമാർ (എസ് ഐ, എസ് എച്ച് ഒ മാഹി,) അഡ്വ. പി അശോക് കുമാർ (സുധാകരൻ മാസ്റ്റർ മെമ്മോറിയൽ ഫുട്ബാൾ അക്കാദമി) മാഹി, ശ്രീ. പി. ആർ. സലീം ഫുട്ബോൾ ചീഫ് കോച്ച് ( എസ്.എം. എഫ്. എ.മാഹി) ജോസ് ബേസിൽ ഡിക്രൂസ് (പ്രസിഡണ്ട്‌, സുധാകരൻ മാസ്റ്റർ മെമ്മോറിയൽ ഫുട്ബോൾ അക്കദമി) എന്നിവർ ആശംസകൾ പറഞ്ഞു.

പി.കെ.ശ്രീരാഗ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ എം. സി. വരുൺ നന്ദി പറഞ്ഞു.

Leave A Reply

Your email address will not be published.