പാനൂർ :
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പാനൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലോക വയോജന ദിനാചരണം രാജേന്ദ്രൻ തായാട്ട് ഉദ്ഘാടനം ചെയ്തു.
വനിതാ വേദിയുടെ ഉദ്ഘാടനം വസന്തകുമാരി ടീച്ചർ നിർവഹിച്ചു.
പി. കുമാർ മാസ്റ്റർ വസന്തം അധ്യക്ഷത വഹിച്ചു. പ്രദീപ് വട്ടിപ്രം വയോജനയം 2025 നെ കുറിച്ച് ക്ലാസ് കൈകാര്യം ചെയ്തു.
പി. കെ. രാമചന്ദ്രൻ, വി. പി. നാണു, പി. ജാനകി, പി. കുമാരൻ, പി. വിമല, ടി.പി. സുരേഷ് ബാബു, പി. വി. ഷൈമ, കെ. സി. കുഞ്ഞിക്കണ്ണൻ, കെ. പി. അജയഘോഷ്, രാജൻ കക്കാടന്റെ വിട തുടങ്ങിയവർ സംസാരിച്ചു തുടർന്ന് ഒപ്പന, ഗാനാലാപനം, സർഗ്ഗസൃഷ്ടികളുടെ അവതരണം എന്നിവ നടന്നു.