ഈസ്റ്റ് പള്ളൂർ നെല്ല്യാട്ട് ശ്രീ കളരി ഭഗവതി ക്ഷേത്രത്തിൽ വിജയദശമി ആഘോഷം 30, 1, 2 തിയ്യതികളിൽ വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് ക്ഷേത്ര കമ്മിറ്റി സിക്രട്ടറി അറിയിച്ചു. ദുർഗ്ഗാഷ്ടമി ദിനമായ ഇന്ന് വൈകുന്നേരം 6 മണിക്ക് ഗ്രന്ഥംവെപ്പ്, 6.30 ന് ദീപാരാധന. മഹാനവമി ദിനമായ നാളെ കാലത്ത് 7 മണിക്ക് നടതുറക്കും 9.30 ന് മലർപൂജ, 10.30 ന് അഷ്‌ടദ്രവ്യ ഗണപതിഹോമം, ഉച്ചയ്ക്ക് 12 മണിക്ക് വിശേഷാൽപൂജ, വൈകുന്നേരം 6.30 ന് ദീപാരാധന, 7 മണിക്ക് ദുർഗ്ഗാപൂജ, 7.30 ന് വാഹന പൂജ. വിജയദശമി ദിനമായ 2 ന് കാലത്ത് 7 മണിക്ക് നടതുറക്കും. 7.30 ന് ഗണപതി ഹോമം, 8 മണിക്ക് വിശേഷാൽ പൂജ, 8.30 ന് വിദ്യാരംഭം, പൂജിച്ച ഗ്രന്ഥങ്ങളുടെ വിതരണം എന്നിവ നടക്കും. 9.30ന് നട അടയ്ക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.