അഴിയൂർ :
മാഹി റെയിൽവേ സ്റ്റേഷൻ പരിസരത്തെ മാഹി കോ: ഓപ്പറേറ്റിവ് പി ആർ ടി സി ബസ് പാർക്ക് ചെയ്യുന്നതും ആളെ കയറ്റുന്നതും സമയ ക്രമം പാലിക്കാത്തതുമായ കുറച്ച് കാലമായി നടക്കുന്ന സ്റ്റേഷൻ പരിസരത്തെ ഓട്ടോ തൊഴിലാളികളും ബസ് ജീവനക്കാരും തമ്മിലുള്ള സ്പർദ്ധയ്ക്കും തർക്കത്തിനും താൽക്കാലിക പരിഹാരമായി. മാഹി പോലീസും RTO യും ബസ് ജീവനക്കാരുടെ പ്രതിനിധികളും വടകര RTO യും ചോമ്പാലാ പോലീസും ഓട്ടോ തൊഴിലാളികളുടെ പ്രതിനിധികളും ചേർന്ന നടത്തിയ സംയുക്ത ചർച്ചയിലാണ് പരിഹാരമായത്.
തീരുമാനങ്ങൾ
ദിവസവും രാവിലെ 6.30 മണി മുതൽ രാത്രി 9 മണി വരെ 20 മിനുറ്റിന്റെ ഇടവേളയിൽ റെ: സ്റ്റേഷൻ പരിസരത്തു നിന്നും പി.ആർ.ടി.സി യുടേയും മാഹി ട്രാൻസ്പോർട്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടേയും ബസ്സുകൾ സർവ്വീസ് നടത്തുന്നതാണ്.
ഒരു സമയം ഒരു ബസ്സ് മാത്രമേ റെ:സ്റ്റേഷൻ പരിസരത്ത് വരാൻ പാടുള്ളൂ.. ബസ്സ് ആളെ ഇറക്കി കയറ്റിയതിന് ശേഷം 5 മിനിറ്റിൽ കൂടുതൽ അവിടെ നിർത്തുവാൻ പാടില്ല
ബസ്സ് എൻഞ്ചിൻ ഓഫ് ചെയ്ത് ആളുകളെ വിളിച്ച് കയറ്റുവാൻ പാടില്ല. ബസ്സുകൾ കൃത്യമായ സമയ ക്രമം പാലിക്കണം.
ഒരു മാസത്തിനുള്ളിൽ ബസ്സുകളുടെ പുതിയ ടൈം ഷെഡ്യൂൾ മാഹി ട്രാൻസ്പോർട്ട് വകുപ്പ് പ്രസിദ്ധീകരിക്കുന്ന മുറയ്ക്ക് മേൽപ്പറഞ്ഞ തീരുമാനങ്ങളിൽ ഉണ്ടായേക്കാവുന്ന ചെറിയ വ്യതിയാനങ്ങളിൽ അപ്പോൾ യോഗം ചേർന്ന് ചർച്ച ചെയ്ത് തീരുമാനിക്കുന്നതാണ്.
*മേൽപ്പറഞ്ഞ തീരുമാനങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള ലംഘനം ഉണ്ടാവുകയാണെങ്കിൽ ചോമ്പാല പോലീസ് SHO, മാഹി സി.ഐ എന്നിവരെ ബന്ധപ്പെട്ട് പരിഹാരം കാണേണ്ടതാണ്..