പാനൂർ:
തെരഞ്ഞെടുപ്പ് കമ്മീഷണറെ കൂട്ടുപിടിച്ച് കൊണ്ട് ബി ജെ പി സർക്കാർ നടത്തുന്ന വോട്ട് ചോരിക്കെതിരെ രാഹുൽ ഗാന്ധി നയിക്കുന്ന പോരാട്ടങ്ങൾക്ക് കരുത്തു പകർന്നു കൊണ്ട് രാജ്യവ്യാപകമായി നടക്കുന്ന സിഗ് നേച്ചർ കേമ്പയിൽ പാനൂർ ബ്ലോക്ക്, പാനൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പാനൂരിൽ നടന്നു. പുത്തൂർ റോഡ് ബസ്സ്റ്റോപ്പിന് സമീപം നടന്ന സിഗ്നേച്ചർ കാംപയിൽ കെ പി സി സി മെമ്പർ വി സുരേന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.. പാനൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ പി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡി സി സി സെക്രട്ടറിമാരായ സന്തോഷ് കണ്ണം വെള്ളി, കെ പി സാജു, തേജസ് മുകുന്ദ്, കെ രമേശൻ, സി വി എ ജലീൽ,
പാനൂർ മണ്ഡലം പ്രസിഡണ്ട് ടി കെ അശോകൻ തുടങ്ങിയവർ പ്രസംഗിച്ചു. മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ബിന്ദു കെ സി, ജില്ല സെക്രട്ടറി നിഷിത, പ്രീത അശോക്,ടി ടി രാജൻ, സി കെ രവി, പ്രജീഷ് പി പി, വിജീഷ് കെ പി, അശോകൻ കെ, സുരേഷ് ബാബു, നാരായണൻ ടി എച്ച് തുടങ്ങിയവർ നേതൃത്വം നൽകി