പാനൂർ :
കേരളത്തിൽ എൽഡിഎഫും യുഡിഎഫും ഭരണതലത്തിൽ കെടു കാര്യസ്ഥത, അഴിമതി, ധൂർത്ത്, സ്വജന പക്ഷപാതം എന്നിവ സൃഷ്ടിച്ച് കേരളത്തെ സമ്പൂർണ്ണമായി നശിപ്പിച്ചിരിക്കയാണെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം ഉത്തരമേഖല ശാരീരിക് ശിക്ഷൺ പ്രമുഖ് ഒ. രാഗേഷ് പറഞ്ഞു. പാനൂർ ബസ്റ്റാൻഡ് പരിസരത്ത് നടന്ന ബിഎംഎസ് നഗരസഭാ പദയാത്ര സമാപന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭാരതം എല്ലാരംഗത്തും മുന്നേറിക്കൊണ്ടിരിക്കുകയാണ്. കേരളം പിന്നോട്ട് പോകുന്ന അവസ്ഥയാണ്. കക്ഷിരാഷ്ട്രീയത്തിന്റെയും സങ്കുചിത താല്പര്യത്തിന്റെയും അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന പ്രത്യയശാസ്ത്രത്തിൽ ഉള്ളവരാണ് കേരളത്തെ നയിക്കുന്നത്. കേരളത്തിലെ സഹകരണ മേഖലയിൽ കൊള്ള നടക്കുകയാണ്. കേരളത്തിലെ സഹകരണ രംഗം ഇന്ന് തകർച്ചയുടെ വക്കിലാണ്. കേരളത്തിൽ അരാഷ്ട്രീയവൽക്കരണവും അരാജകത്വവും നിറഞ്ഞിരിക്കുകയാണ്. കേരളത്തിൽ വിദ്യാഭ്യാസ മേഖലയിലെ തകർച്ച, തൊഴിൽ മേഖലയിലെ തകർച്ച, സാംസ്കാരിക മേഖലയിലെ മൂല്യച്യുതി, എല്ലാ കാര്യങ്ങളിലും രാഷ്ട്രീയം കലർത്തുന്നത് എന്നിവയിലൂടെ കേരളം അരാജകത്വ സമൂഹമായി മാറിയിരിക്കുന്നു.അദ്ദേഹം തുടർന്നു പറഞ്ഞു.