Latest News From Kannur

കല്ലിക്കണ്ടി എൻ എ എം കോളജിന് എക്സലൻഷ്യാ അവാർഡ് ലഭിച്ചു

0

സംസ്ഥാനത്തെ മികച്ച കോളജുകൾക്കായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ എക്സലൻഷ്യ അവാർഡ് കല്ലിക്കണ്ടി എൻ എ എം കോളജ് ഏറ്റുവാങ്ങി. ഏറ്റവും ഉയർന്ന ഗ്രേഡും നാലിൽ 3.12 പോയിന്റും നേടിയാണ് എൻ എ എം കോളജ് നാക് എ ഗ്രേഡ് സ്വന്തമാക്കിയത്. തിരുവനന്തപുരത്ത് ടാഗോർ തീയേറ്ററിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിൽ നിന്നും കോളജ് ഐ.ക്യു.എ.സി കമ്മിറ്റിക്ക് വേണ്ടി ഡോ. ഹസീബ്. വി വി, ഡോ. മുഹമ്മദ് ഇസ്മായിൽ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.

Leave A Reply

Your email address will not be published.