പാനൂർ :
നഗരസഭയിലെ ചില ഉദ്യേഗസ്ഥരുടെ പിന്തുണയോടെ യുഡിഎഫ് നടത്തിയ വോട്ടർപട്ടിക അട്ടിമറിക്കെതിരെ എൽഡിഎഫ് പാനൂർ നഗരസഭാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ ഓഫീസിന് മുന്നിൽ നടത്തിവരുന്ന അനിശ്ചിതകാല ഉപരോധസമരം മൂന്നാം ദിവസം സിപിഐ അസി. സെക്രട്ടറി എ. പ്രദീപൻ ഉദ്ഘാടനം ചെയ്തു. സിപിഐ എം പാനൂർ ഏരിയ കമ്മിറ്റിയംഗം കെ.കെ. സുധീർകുമാർ അധ്യക്ഷനായി. ജയചന്ദ്രൻ കരിയാട്, കിരൺ കരുണാകരൻ, കെ.പി. ശിവപ്രസാദ് എന്നിവർ സംസാരിച്ചു. സന്തോഷ് വി. കരിയാട് സ്വാഗതം പറഞ്ഞു.