തലശ്ശേരി :
തലശ്ശേരി നഗരസഭ പ്രദേശത്ത് ഉൾപ്പെട്ട റോഡുകൾ ഗതാഗതത്തിന് ഭീഷണി ഉയർത്തുകയാണ്. ഈ റേഡുകൾ റിപ്പേർ ചെയ്ത് ഗതാഗത യോഗ്യമാക്ക ണം എന്ന് ആവശ്യപ്പെട്ട് ഈ മാസം 20ാം തിയ്യതി കാലത്ത് 11 മണിക്ക് ട്രാഫിക്ക് പോലീസ്റ്റേഷൻ റോഡിൽ കുത്തിയിരിപ്പ് സമരം നടത്താൻ തലശ്ശേരി താലൂക്ക് നാഷണൽ നാഷണൽ ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയൻ ഐ എൻടിയുസി തീരുമാനിച്ചു.
ഗാന്ധിജയന്തി ദിനം ആഘോഷിക്കാനും അംഗത്വ ക്യാമ്പയിൻ നടത്തുവാനും എം.ടെക്ക് പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങിയ കെ.കെ. അർച്ചിത, ബി ടി ടി എം പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങിയ സി. നന്ദന എന്നിവരെ അനുമോദിക്കാനും തീരുമാനിച്ചു. യോഗത്തിൽ പി.ജനാർദ്ദനൻ അദ്ധ്യക്ഷം വഹിച്ചു എൻ.കെ. രാജീവ്, കെ. രാമചന്ദ്രൻ, യു. രാഗേഷ് , എൻ അജിത്ത് കുമാർ എന്നിവർ സംസാരിച്ചു.