Latest News From Kannur

മുരളിക 2025; ഒക്ടോബർ 5 ന്

0

പാനൂർ :

ജീവിത കാലം മുഴുവൻ കലാപ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയ ചിത്രകലാ അദ്ധ്യാപകനും, ശില്പിയും, നാടക പ്രവർത്തകനുമായ മുരളി ഏറാമലയുടെ ഒന്നാം ചരമവാർഷികം വിപുലമായി ആചരിക്കാൻ പാനൂരിൽ സംഘാടക സമിതി രൂപീകരിച്ചു.
ഒക്ടോബർ 5 ഞായറാഴ്ച രാവിലെ 10 മണി മുതൽ അഖില കേരള ചിത്രരചനാ മത്സരം, കളിമൺ ശില്പശാല, ‘ മുരളിക അഖില കേരളനാടക പ്രതിഭാ പുരസ്കാര സമർപ്പണം, അനുസ്മരണ സമ്മേളനം, നാടകം എന്നിവ അനുസ്മരണ പരിപാടിയുടെ ഭാഗമായി നടക്കും.
സംഘാടക സമിതി രൂപീകരണ യോഗത്തിൽ പാനൂർ നഗരസഭാംഗം പി.കെ. പ്രവീൺ അദ്ധ്യക്ഷത വഹിച്ചു. കെ.കെ.സുധീർ കുമാർ, രവീന്ദ്രൻ കുന്നോത്ത്, വിനോദ് നരോത്ത്, രാജേന്ദ്രൻ തായാട്ട്, പ്രേമാനന്ദ് ചമ്പാട്, രഞ്ജിത്ത് ഏറാമല, അനിരുദ്ധൻ എട്ടുവീട്ടിൽ, സുരേഷ് ചെണ്ടയാട്, അനിലൻ മാഹി, ടി.ടി. മോഹനൻ, പി. ദിനേശൻ, രമേഷ് മാണിയത്ത്, ഷനീജ് പാനൂർ എന്നിവർ പ്രസംഗിച്ചു.
സംഘാടക സമിതി ചെയർമാനായി പി.കെ. പ്രവീണിനെയും, ജനറൽ കൺവീനറായി രവീന്ദ്രൻ കുന്നോത്തിനെയും തെരഞ്ഞെടുത്തു.

Leave A Reply

Your email address will not be published.