പാനൂർ :
പാനൂർ നഗരസഭയിൽ ചില ഉദ്യേഗസ്ഥരുടെ ഒത്താശയോടെ യുഡിഎഫ് നടത്തിയ പരസ്യ വോട്ടുകൊളളക്കെതിരെ എൽഡിഎഫ് പാനൂർ നഗരസഭ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസിന് മുന്നിൽ സംഘടിപ്പിക്കുന്ന അനിശ്ചിതകാല ഉപരോധസമരം തുടങ്ങി. സിപിഐ എം പാനൂർ ഏരിയ സെക്രട്ടറി കെ.ഇ. കുഞ്ഞബ്ദുള്ള ഉദ്ഘാടനം ചെയ്തു. കെ.കെ. ബാലൻ അധ്യക്ഷനായി. കെ.കെ. സുധീർകുമാർ, പി. ദിനേശൻ, ഇ. മഹമൂദ്, കെ. രാമചന്ദ്രൻ, ജോൽസന എന്നിവർ സംസാരിച്ചു. വി.പി. പ്രേമകൃഷ്ണൻ സ്വാഗതം പറഞ്ഞു.