പാനൂർ :
ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് നേരെ അമേരിക്കൻ സാമ്രാജ്യത്വത്തിൻ്റെ പിന്തുണയോടെ ഇസ്രയേൽ നടത്തി കൊണ്ടിരിക്കുന്ന കടന്നാക്രമങ്ങളിൽ പ്രതിഷേധിച്ചു സിപിഐ എം പാനൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂരിൽ പ്രകടനവും പൊതുയോഗവും നടന്നു. രാജുമാസ്റ്റർ സ്മാരക മന്ദിരം കേന്ദ്രീകരിച്ചു നടന്ന പ്രകടനം ബസ്റ്റാൻ്റിൽ സമാപിച്ചു. പ്രതിഷേധ പൊതുയോഗം സിപിഐ എം ജില്ലാ കമ്മിറ്റിയംഗം മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്തു. കെ.കെ. സുധീർകുമാർ അധ്യക്ഷനായി. പാനൂർ ഏരിയ സെക്രട്ടറി കെ.ഇ. കുഞ്ഞബ്ദുള്ള സ്വാഗതം പറഞ്ഞു