Latest News From Kannur

ഇരുട്ടിൽ മുങ്ങി മാഹി:ഓണത്തിന് മുൻപായി സ്ട്രീറ്റ് ലൈറ്റുകൾ കത്തിക്കണമെന്ന വൈദ്യുതി വകുപ്പ് മേധാവിയുടെ ഉത്തരവ് കാറ്റിൽ പറത്തി

0

മാഹി പന്തക്കൽ പ്രദേശത്ത് ഓണത്തിന് മുൻപായി സ്ട്രീറ്റ് ലൈറ്റുകൾ കത്തിക്കണമെന്ന വൈദ്യുതി വകുപ്പ് മേധാവിയുടെ ഉത്തരവ് കാറ്റിൽ പറത്തിയതോടെ പൊതു ജനങ്ങൾ ഇരുട്ടിലായി.

ആഗസ്ത് 24 ന് വൈദ്യുതി വകുപ്പ് മേലധികാരിയുടെ ഉത്തരവ് പ്രകാരം സ്റ്റോറിൽ നിന്നും സ്ട്രീറ്റ് ലൈററുകൾ തൊട്ടടുത്ത ദിവസം അനുവദിച്ചെങ്കിലും , ഈ ലൈറ്റുകൾ സ്റ്റോറിൽ നിന്നും കൊണ്ടുപോയി പന്തക്കൽ ഉൾപ്പടയുള്ള പ്രദേശങ്ങളിൽ സ്ഥാപിക്കാൻ ജീവനക്കാർ തയ്യാറായില്ല എന്നതാണ് പുറത്ത് വരുന്ന വിവരങ്ങൾ ‘

ഒക്ടോബറിൽ മയ്യഴിയുടെ ആഘോഷമായ ബസലിക്ക തിരുന്നാൾ ആരംഭിക്കാനിരിക്കെ മാഹി പാലം, ആശുപത്രി ജംഗ്ഷൻ മുതൽ പള്ളിവരെയുള്ള ഭാഗം എന്നിവ ഇരുട്ടിലാണ്.

മാഹി വളവിൽ ഭാഗത്തെ ഹൈമാസ്റ്റ് ലൈറ്റും അണഞ്ഞു കിടക്കുകയാണ്.

പള്ളൂർ, പന്തക്കൽ ഭാഗങ്ങളിൽ കുറച്ച് കാലങ്ങളായി മോഷണവും വർദ്ധിച്ചിരുന്നു .

തെരുവ് ലൈറ്റുകൾ പ്രകാശിക്കാത്തത് മോഷ്ടാക്കൾക്കും, സാമൂഹ്യ വിരുദ്ധർക്കും അനുകൂലമായ സാഹചര്യമായി മാറുകയാണ്.

ഉത്തരവാദിത്തം നിറവേറ്റാത്ത ജീവനക്കാർക്കെതിരെ അന്വേഷണം നടത്തി നടപടി എടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.