പാനൂർ: കോഴിക്കോട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന ചെറ്റക്കണ്ടി പാലത്തിൻ്റെ പുനരുദ്ധാരണ പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കാൻ
എംഎൽഎയുടെ നിർദ്ദേശം. തിരക്കേറിയ റോഡിൽ ഗതാഗതം തടഞ്ഞ് നടത്തുന്ന പ്രവൃത്തിക്ക് വേഗതയില്ലെന്നും കാര്യക്ഷമമല്ലെന്നും പരാതിയുയർന്നതിനെ തുടർന്ന് വ്യാഴാഴ്ച രാവിലെ സ്ഥലത്തെത്തിയ കെ.പി.മോഹനനോട് ഒരാഴ്ചക്കകം പ്രവൃത്തി പൂർത്തിയാക്കി പാലം തുറന്നുകൊടുക്കാൻ കഴിയുമെന്ന് പിഡബ്ളുഡി അധികൃതരും കരാറുകാരനും ഉറപ്പു നൽകുകയായിരുന്നു. പൊതുമരാമത്ത് പാലങ്ങൾ വിഭാഗം അസി.എൻജീനീയർ പി. ബിനോയ്, തൃപ്പങ്ങോട്ടൂർ പഞ്ചായത്തംഗം ടി.പി.യശോദ എന്നിവർ സ്ഥലത്തുണ്ടായിരുന്നു.