പാനൂർ: പി.ആർ. ചാരിറ്റബിൾ ആൻഡ് സോഷ്യൽ സർവ്വീസ് സൊസൈറ്റി തലശ്ശേരി കോംട്രസ്‌റ്റ് കണ്ണാശുപത്രിയുമായി സഹകരിച്ച്
സൗജന്യ നേത്രപരിശോധനയും തിമിര ശസ്ത്രക്രിയ നിർണയക്യാമ്പും
സെപ്റ്റംബർ 28ന് രാവിലെ ഒൻപത് മുതൽ ഒരു മണി വരെ
കൊളവല്ലൂർ യുപി സ്കൂളിൽ നടത്തും.
വിദഗ്‌ധ ഡോക്ടർമാർ പരിശോധനയ്ക്ക് നേതൃത്വം നൽകും.
തിമിര ശസ്ത്രക്രിയ ആവശ്യമായി വരുന്ന രോഗികൾക്ക് തലശ്ശേരി കോംട്രസ്റ്റ് ആശുപത്രിയിൽ സൗജന്യമായി ശസ്ത്രക്രിയ ചെയ്‌തു നൽകും.
ശസ്ത്രക്രിയക്കായി തിരഞ്ഞെടുക്കപ്പെടുന്ന രോഗികൾക്ക് കോംട്രസ്‌റ്റ് ആശുപത്രിയിൽ നിന്നും തിമിര ശസ്ത്രക്രിയയും ആശുപത്രിയിൽ നിന്നു തിരിച്ചു പോകുമ്പോൾ വീട്ടിൽ നിന്നു ഉപയോഗിക്കുവാനുള്ള മരുന്നും, പൊടിപടലങ്ങളിൽ നിന്നു സംരക്ഷിക്കുവാനായി കറുത്ത കണ്ണടയും സൗജന്യമായി നൽകും.
ക്യാമ്പിൽ പങ്കെടുക്കുന്നവർ രാവിലെ ഒൻപത് മണിക്ക് മുമ്പായെത്തി ടോക്കൺ വാങ്ങേണ്ടതാണ് കണ്ണടകൾ നിർദ്ദേശിക്കുന്നവർക്ക് കോംട്രസ്‌റ്റ് ഷോപ്പിൻ്റെ ആഭിമുഖ്യത്തിൽ കുറഞ്ഞ നിരക്കിൽ (250-300) കണ്ണടകൾ വിതരണം ചെയ്യും.
പാനൂർ പി. ആർ. മന്ദിരം, കുന്നോത്ത്പറമ്പ് പി. ആർ. സ്മാരക സഹകരണ ആശുപത്രി,മിനി ഫാർമസി വരപ്ര, പാറാട് മുദ്ര മെഡിക്കൽസ്,
മഹാത്മ വനിത സഹകരണ സഹകരണസംഘം കല്ലിക്കണ്ടി,ആർ.എൻ.കെ മെഡിക്കൽസ് വടക്കെ പൊയിലൂർ,
സൂര്യ സിൽക്‌സ് ചെറുപ്പറമ്പ്, തൂവക്കുന്ന് എലീസിയം ലൈബ്രറി എന്നിവിടങ്ങളിൽ മുൻകൂട്ടി റജിസ്റ്റർ ചെയ്യാവുന്നതാണ്. വിവരങ്ങൾക്ക് ഫോൺ: 9656818813, 99471 22020.