പാനൂർ : പാനൂർ നഗരസഭയിലെ ഏതാനും ചില ഉദ്യോഗസ്ഥരെ ഉപയോഗപ്പെടുത്തിക്കൊണ്ട് യുഡിഎഫ് ഭരണ നേതൃത്വം പാനൂർ നഗരസഭ വോട്ടർപട്ടിക വ്യാപകമായി അട്ടിമറിച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ചു പരിശോധന നടത്തി അടിയന്തിരമായി തിരുത്തലുകൾ വരുത്തണമെന്നും, ഇതിനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും എൽഡിഎഫ് നേതാക്കൾ വാർത്ത സമ്മേളനത്തിൽ അറീച്ചു. ഡിലിമിറ്റേഷൻ കമ്മിറ്റി അംഗീകരിച്ച് വിജ്ഞാപനം ചെയ്ത വാർഡ് അതിർത്തികൾ ലംഘിച്ചു യുഡിഎഫിന് അനുകൂലമായി വോട്ടു ചെയ്യും എന്ന് പ്രതീക്ഷിക്കുന്ന വോട്ടർമാരുടെ വീടുകൾ ചില വാർഡുകളിൽ തിരുകി കയറ്റിയ നിലയിലാണ്. വാർഡ് പുനർവിഭജനം നടത്തി പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിൽ പറയുന്ന അതിർത്തികളോ, വീടുകളോ പരിഗണിക്കാതെ തികച്ചും അശാസ്ത്രീയമായ രീതിയിലാണ് നിലവിൽ പല വാർഡുകളുമുള്ളത്.നഗരസഭ ചെയർമാനും, മുൻ ചെയർമാനുമുൾപ്പെടെയുള്ളവരാണ് ഈ അട്ടിമറിക്ക് നേതൃത്വം നൽകിയിരിക്കുന്നത്. കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ തന്നെ എൽഡിഎഫ് നേതാക്കളും കൗൺസിലർമാരും രേഖാമൂലം പരാതികൾ ഉന്നയിച്ചിരുന്നു. എന്നിട്ടും യുഡിഎഫ് നേതൃത്വത്തിന്റെ വഴിവിട്ട സമ്മർദ്ദങ്ങൾക്ക് വഴങ്ങി നഗരസഭയിലെ ചില ഉദ്യോഗസ്ഥർ അധികാര ദുർവിനിയോഗം നടത്തിയാണ് നിയമവിരുദ്ധമായ തിരിമറി നടത്തിയിരിക്കുന്നത്. ഇത് നിയമ വ്യവസ്ഥയോടുള്ള പരസ്യമായ വെല്ലുവിളിയാണ്.ഇതിനെതിരെ ശക്തമായ രാഷ്ട്രീയ പോരാട്ടം സംഘടിപ്പിക്കും. ജനാധിപത്യ ധ്വംസനത്തിനും വോട്ടു കൊള്ളക്കുമെതിരെ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രതിഷേധം ഉയർത്തിക്കൊണ്ടുവരുമെന്നും, നിയമപരമായി നേരിടുമെന്നും സെപ്തംബർ 15 മുതൽ നഗരസഭ അനിശ്ചിത കാലത്തേക്ക് ഉപരോധിക്കുമെന്നും എൽഡിഎഫ് നേതാക്കൾ പത്രസമ്മേളനത്തിൽ അറീച്ചു.വാർത്ത സമ്മേളനത്തിൽ കെ ഇ കുഞ്ഞബ്ദുള്ള, വി പി പ്രേമകൃഷ്ണൻ, കെ കെ ബാലൻ, കെ പി യൂസഫ്, പി കെ രാജൻ എന്നിവർ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.