മാഹി: പന്തക്കൽ ഗവൺമെൻ്റ് ലോവർ പ്രൈമറി സ്കൂളിൽ
ബാല്യ വിദ്യാഭ്യാസ പരിചരണ കേന്ദ്രം ആരംഭിച്ചു.
കുട്ടികളുടെ ആജീവനാന്ത പഠനത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള ഉറച്ചതും വിശാലവുമായ അടിത്തറ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ ദേശിയ വിദ്യാഭ്യാസ നയപ്രകാരമുള്ള അടിസ്ഥാന തല വികസന പദ്ധതിയുടെ ഭാഗമായി പുതുച്ചേരി വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷയുടെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിൽ സ്ഥാപിച്ച ഇ.സി.സി.ഇ സെൻ്റർ റിട്ടയേർഡ് ഹെഡ്മാസ്റ്ററും പിന്നണി ഗായകനുമായ ‘എം. മുസ്തഫ മാസ്റ്റർ കുട്ടികൾക്കായി തുറന്നു കൊടുത്തു.
കുട്ടികൾക്ക് ആടാനും പാടാനും അഭിനയിക്കുവാനുമായി സെൻ്ററിൽ ഒരുക്കിയ നാടകമൂലയും അദ്ദേഹം ഉദ്ഘാടനം ചെയ്തു.
കുട്ടികളുടെ സാമൂഹികവും വൈകാരികവും വൈജ്ഞാവികവും ശാരികവുമായ ആവശ്യങ്ങളുടെ സമഗ്രമായ വികസനം എന്ന ലക്ഷ്യത്തിനു വേണ്ടി ഒരുക്കിയ ഈ കേന്ദ്രം ആധുനിക രീതിയിലുള്ള വിവിധതരം പഠനോപകരങ്ങൾ കൊണ്ട് സമ്പന്നമാണ്.
ചടങ്ങിൻ്റെ ഭാഗമായി നടന്ന സമ്മേളനത്തിൽ പ്രധാനാധ്യാപിക കെ.ഷിംന അധ്യക്ഷത വഹിച്ചു.
ടി.പി. ഷൈജിത്ത് സ്വാഗതവും കെ.പി.അനിത നന്ദിയും പറഞ്ഞു.
സി. നീതു ,പി.ടി. സുബുല , ഗോകുൽ സുരേഷ്, ഇ.ശ്രീലക്ഷ്മി, വി.എം. സലിന എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി.
തുടർന്നു പ്രീപ്രൈമറി വിഭാഗം കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും, എക് ഭാരത് ശ്രേഷ്ഠ ഭാരത് പദ്ധതിയുടെ ഭാഗമായുള്ള ഭക്ഷ്യമേളയും കുട്ടികളുടെ ഓണാഘോഷവും അരങ്ങേറി.