പാറാട്:
ജീവിതശൈലി രോഗങ്ങളിൽ നിന്നും മുക്തി നേടാൻ ഔഷധ സസ്യങ്ങൾ വലിയ പങ്ക് വഹിക്കുമെന്നും സ്വന്തം വീട്ടിൽ ഔഷധസസ്യങ്ങൾ നട്ടുവളർത്താൻ വിദ്യാർത്ഥികൾ മുന്നോട്ട് വരണമെന്നും കെ.പി മോഹനൻ എം.എൽഎ പറഞ്ഞു.പി.ആർ.എം കൊളവല്ലൂർ ഹയർ സെക്കന്ററി സ്കൂളിൽ എൻ.എസ്.എസ് വിദ്യാർത്ഥികൾ നിർമ്മിക്കുന്ന ഔഷധ സസ്യ തോട്ട നിർമ്മാണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി പ്രവർത്തകൻ പ്രഭാകരൻ കക്കോത്ത് ഔഷധ സസ്യങ്ങൾ എം.എൽ.എ ക്ക് കൈമാറി. പ്രിൻസിപ്പൽ എം.ശ്രീജ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസർ മിനി കെ.ടി പദ്ധതി വിശദീകരണം നടത്തി. സ്റ്റാഫ് സെക്രട്ടറി എസ്.കെ ചിത്രാംഗദൻ,വത്സരാജ് മണലാട്ട് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.വളണ്ടിയർ ലീഡർമാരായ ദേവഹിത സെഡ്.ആർ സ്വാഗതവും വൈഗ എൽ.എസ് നന്ദിയും പറഞ്ഞു. തുടർന്ന് എം.എൽ.എയും വിദ്യാർത്ഥികളും സ്കൂൾ പരിസരത്ത് ഔഷധ സസ്യങ്ങൾ നട്ടു.