പാനൂർ:
കുന്നംകുളം പോലീസ് സ്റ്റേഷനിൽ ചോവന്നുർ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് സുജിത്തിനെ മർദ്ദിച്ച പോലീസുകാരെ സർവ്വീസിൽ നിന്ന് പിരിച്ച് വിടണം എന്നാവശ്യപ്പെട്ട് കെ പി സി സി സംസ്ഥാന വ്യാപക പ്രക്ഷോഭത്തിൻ്റ ഭാഗമായി പാനൂർ പോലീസ് സ്റ്റേഷനു മുന്നിൽ നടന്ന പ്രതിഷേധ കൂട്ടായ്മ വി.സുരേന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പാനൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ പി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.
ഡി സി സി സെക്രട്ടറിമാരായ കെ പി സാജു, സന്തോഷ് കണ്ണം വെള്ളി, ഹരിദാസ് മൊകേരി, കെ എസ് യു ജില്ല പ്രസിഡണ്ട് അതുൽ എം സി, യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി ഷിബിന വി കെ, ജവഹർ ബാലമഞ്ച് സംസ്ഥാന കോഡിനേറ്റർ സി വി എ ജലീൽ, കെ രമേശൻ മാസ്റ്റർ ,തേജസ് മുകുന്ദ്, സൂര്യതേജ്, മണ്ഡലം പ്രസിഡണ്ട് മാരായ വിജീഷ് കെ പി, അശോകൻ ടി കെ, ജഗദീപൻ എ എം, മഹിള കോൺഗ്രസ് നേതാക്കൻമാരായ നിഷിത ചന്ദ്രൻ, പുഷ്പ , ഗീത കെ കെ, പ്രീത അശോക്, വിജിന ഒതയോത്ത്, തുടങ്ങിയവർ പ്രസംഗിച്ചു