പാനൂർ :
പാനൂരിൽ , പരിക്കേറ്റ മയിലിന് വന്യജീവി സംരക്ഷണ പ്രവർത്തകൻ ബിജിലേഷ് കോടിയേരി തുണയായി. പാനൂരിനടുത്ത പൂക്കോത്ത് കെട്ടിടത്തിലാണ് പറക്കാൻ കഴിയാത്ത വിധം പരിക്കേറ്റ മയിലിനെ ഓട്ടോ ഡ്രൈവർമാർ കണ്ടെത്തുന്നത്. തുടർന്ന് ഡ്രൈവർമാർ വനം വന്യജീവി സംരക്ഷണ സംഘം (മാർക്ക്) പ്രവർത്തകൻ ബിജിലേഷ് കോടിയേരിയെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ബിജിലേഷ് മയിലിൻ്റെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു. പന്ന്യന്നൂർ മൃഗാശുപത്രിയിലെത്തിച്ച മയിലിന് ഡോ.പി. ദിവ്യ പ്രാഥമിക ചികിത്സ നൽകി. പരിക്ക് മാറിയാൽ മയിലിനെ ആവാസവ്യവസ്ഥയിൽ തുറന്നു വിടുമെന്ന് ബിജിലേഷ് കോടിയേരി പറഞ്ഞു.