കണ്ണൂർ :
ഗാന്ധി സ്മൃതി കുവൈത്തിൻ്റെ ആഭിമുഖ്യത്തിൽ ഉത്രാടനാളിൽ കണ്ണൂർ സിറ്റിയിലെ തെരുവിൽ കഴിയുന്ന അനാഥർക്ക് ഓണവിരുന്ന് നല്കി. ഓണവിരുന്ന് ഉദ്ഘാടനം കോൺഗ്രസ് നേതാവ് മമ്പറം ദിവാകരൻ നിർവഹിച്ചു. ഗാന്ധിയൻ ദർശനം ജീവിത സന്ദേശം ആക്കണമെന്നും സകല ജീവജാലങ്ങളെയും സ്നേഹിക്കണമെന്നു മുള്ള സന്ദേശങ്ങൾ സമൂഹത്തിലേക്ക് പകർന്നു നൽകാൻ ഗാന്ധി സ്മൃതിക്ക് സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
കേരളത്തിലെ വിവിധ ഭാഗങ്ങളിൽ ഒരു നേരത്തെ ആഹാരത്തിനായി മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടി നിൽക്കുന്ന ആയിരങ്ങൾ ഉണ്ട്. കേരളത്തിൽ
വിശപ്പിന്റെ തീവ്രത കുറയ്ക്കുക എന്നുള്ളതാണ് ഗാന്ധി സ്മൃതി കുവൈത്തിന്റെ ലക്ഷ്യം .
മനുഷ്യൻറെ ഏറ്റവും വലിയ ആവശ്യം വിശപ്പ് അകറ്റുക എന്നതാണ് ,
അതുകഴിഞ്ഞ് മാത്രമേ മറ്റെന്തും ഉള്ളൂ
വിശപ്പിനെ ശമിപ്പിക്കുന്നിടത്തോളം വലിയ പുണ്യം വേറെയില്ല .
കഴിഞ്ഞ നാലു വർഷക്കാലമായി മുടങ്ങാതെ ഗാന്ധി സ്മൃതി കുവൈത്ത് സ്നേഹവിരുന്ന് പദ്ധതി പ്രകാരം തെരുവിലും അനാഥമന്ദിരങ്ങളിലും ഈ പുണ്യ പ്രവർത്തി നടത്തിവരുന്നു . ഇതിനോടകം128 അഗതി മന്ദിരങ്ങളിലും വിശേഷപ്പെട്ട ആഘോഷ ദിനങ്ങളിൽ തെരുവോരങ്ങളിലും ഭക്ഷണവും വസ്ത്രവുമായി ഗാന്ധി സ്മൃതി പ്രവർത്തിക്കുന്നതായി അധ്യക്ഷ പ്രസംഗത്തിൽ പ്രസിഡണ്ട് പ്രജോത് ഉണ്ണി പറഞ്ഞു
ഗാന്ധിസ്മൃതി കുവൈത്തിന്റെ
ഉപദേശക സമിതി അംഗം സുധീർ മൊട്ടമ്മൽ പരിപാടിക്ക് നേതൃത്വം നൽകി
നിരവധി സാമൂഹിക സാംസ്കാരിക രംഗത്തുള്ളവർ ഗാന്ധി സ്മൃതി കുവൈത്ത് സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ പങ്കാളികളായി.