ശബരിമല സ്വർണക്കൊള്ളയിൽ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം കടത്തിയ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അധ്യക്ഷൻ എ പത്മകുമാർ പ്രതി. പത്മകുമാറിൻ്റെ അറിവോടെയാണ് ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം കടത്തിയതെന്ന് എസ് ഐ ടി കണ്ടെത്തിയതിന് പിന്നാലെ എസ് ഐ ടി പ്രതിചേർത്തത്. ഡിസംബർ രണ്ടിന് എസ് പി ശശിധരൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ജയിലിലെത്തി എ പത്മകുമാറിനെ ചോദ്യം ചെയ്തത്. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തെ കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസിലാണ് എ പത്മകുമാർ അറസ്റ്റിലായത്.
ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം പുറത്തേക്ക് കൊണ്ടുപോകുന്നതിന് ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് അനുവാദം കൊടുത്തത് എ പത്മകുമാറാണ്. ബോധപൂർവ്വമായിട്ടാണ് പത്മകുമാർ ഇക്കാര്യങ്ങളെല്ലാം ചെയ്തിരിക്കുന്നത്. റിമാൻഡ് കാലാവധി അവസാനിരിക്കുന്ന ഇന്ന് പത്മകുമാറിന്റെ കൊല്ലം വിജിലൻസ് കോടതിയിൽ എത്തിക്കും. നടപടിക്രമങ്ങളടക്കം പൂർത്തിയാക്കും. ശബരിമല സ്വർണക്കൊള്ളയിൽ തനിക്ക് പങ്കില്ലെന്ന് ആവർത്തിച്ചു പറയുമ്പോഴാണ് എ പത്മകുമാറിനെ ഇപ്പോൾ രണ്ടാമത്തെ കേസിൽ കൂടി പ്രതിയാക്കികൊണ്ടുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ നിർണായക നീക്കം.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
അസിം മുനീര്‍ സ്ഥാനമേല്‍ക്കുന്നതിന് മുമ്പ് രാജ്യം വിട്ട് പാക് പ്രധാനമന്ത്രി, ലണ്ടനിലേക്കെന്ന് സൂചന
Next Post