മാഹി : പുതുച്ചേരി വിദ്യാഭ്യാസ വകുപ്പിന്റെ കലോത്സവ് – 2025 സ്റ്റേജ് ഇതര മത്സരങ്ങൾക്ക് തുടക്കമായി.
പന്തക്കൽ പിഎംശ്രീ ഐ കെ കുമാരൻ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രമുഖ ശില്പിയും, ചിത്രകാരനുമായ എൻ മനോജ് കുമാർ ചിത്രകാരൻ കെ കെ സനിൽകുമാറിന്റെ രേഖാചിത്രം വരച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. ചീഫ് എജുക്കേഷൻ ഓഫീസർ എം എം തനുജ അധ്യക്ഷയായി. സമഗ്ര ശിക്ഷ എ.ഡി.പി.സി പി ഷിജു, പിഎംശ്രീ ഐ കെ കുമാരൻ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ
കെ ഷീബ, പിഎംശ്രീ ഐ കെ കുമാരൻ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രധാന അധ്യാപിക എൻ വി ശ്രീലത, ചിത്രകാരൻ കെ കെ സനിൽ കുമാർ, പിഎംശ്രീ ഐ കെ കുമാരൻ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ് എം സി ചെയർപേഴ്സൺ ദിവ്യമോൾ, കലോത്സവ് പ്രോഗ്രാം കമ്മറ്റി കൺവീനർ സി. ഇ. രസിത എന്നിവർ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post