മാഹി :
മാദ്ധ്യമരംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മ കേരള റിപ്പോർട്ടേർസ് ആൻ്റ് മീഡിയ യൂണിയൻ മാഹി – തലശ്ശേരി മീഡിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാദ്ധ്യമപ്രവർത്തകർക്ക് ഓണക്കിറ്റ് വിതരണം നടത്തി.
രവീന്ദ്രനാഥ ടാഗോർ ശബ്ദ സന്നിവേശ പുരസ്കാരം നേടിയ ജൻവാണി 90.8 എഫ്.എം കമ്മ്യൂണിറ്റി റേഡിയോ സ്റേഷൻ ഡയരക്ടർ നിർമ്മൽ മയ്യഴി , മാഹിയിലെ അറിയപ്പെടുന്ന പൊതു പ്രവർത്തകനും മുൻ കൗൺസിലറുമായ പള്ള്യൻ പ്രമോദ് , പിന്നണി ഗായകനും അദ്ധ്യാപകനുമായ മുസ്തഫ മാസ്റ്റർ എന്നിവരെ യോഗം ആദരിച്ചു.
മാദ്ധ്യമപ്രവർത്തകൻ മോഹനൻ കത്യാരത്തിന് ഓണക്കിറ്റ് കൈമാറി സാമൂഹൃപ്രവർത്തകൻ പള്ള്യൻ പ്രമോദ് യോഗം ഉദ്ഘാടനം ചെയ്തു
കെ.ആർഎം യു മാഹി – തലശേരി മേഖല പ്രസിഡണ്ട് എൻ.വി. അജയകുമാർ അദ്ധ്യക്ഷനായ യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം ഉസീബ് ഉമ്മലിൽ , പിന്നണി ഗായകൻ മുസ്തഫ മാസ്റ്റർ എന്നിവർ ആശംസയർപ്പിച്ചു.
സെക്രട്ടറി കാർത്തു വിജയ് സ്വാഗതവും സജിത്ത് പായറ്റ കൃതജ്ഞതയും പറഞ്ഞു.