Latest News From Kannur

*അദ്ധ്യാപക സൗഹൃദ വേദി വാർഷികാഘോഷവും ഓണക്കൂട്ടായ്മയും*

0

കണ്ണൂർ :

വിരമിച്ച അദ്ധ്യാപകരുടെ വേദിയായ അദ്ധ്യാപക സുഹൃദ് വേദിയുടെ ഒന്നാം വാർഷികാഘോഷവും ഓണക്കൂട്ടായ്മയും കണ്ണൂർ താവക്കര ഗവ. യു.പി. സ്കൂളിൽ നടന്നു. താവക്കര ഗവ. യു.പി. സ്കൂൾ എച്ച്.എം പ്രശാന്തൻ മാസ്റ്റർ ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു . ആഗസ്ത് മാസത്തിലെ മാതൃഭൂമി , മലയാള മനോരമ , സുദിനം പത്രങ്ങളിലെ വാർത്താ വസ്തുതകൾ അടിസ്ഥാനമാക്കിയുള്ള പത്രവാർത്താധിഷ്ഠിത പ്രശ്നോത്തരി , മുന്നൊരുക്കമില്ലാതെയുള്ള നിമിഷപ്രസംഗം എന്നീ മത്സരങ്ങളും കരോക്കെ ഗാനാലാപനവും ആഘോഷത്തിന് മാറ്റ് കൂട്ടി.

നിമിഷ പ്രസംഗത്തിൽ വി.ഇ. കുഞ്ഞനന്തനും വാർത്താ പ്രശ്നോത്തരിയിൽ പി. ശശിധരനും ഒന്നാം സ്ഥാനം നേടി. മത്സരവിജയികൾക്കുള്ള ഉപഹാര വിതരണം പി.രാഘവൻ മാസ്റ്റർ നിർവ്വഹിച്ചു.

എൻ തമ്പാൻ , കെ.സി. ശ്രീജിത്ത് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ച് ചടങ്ങുകൾക്ക് നേതൃത്വം വഹിച്ചു.

എം. രാജീവൻ , പ്രശാന്തൻ കെ.പി , എം.കുഞ്ഞമ്പു , രത്നകുമാർ എന്നിവർ ആശംസയർപ്പിച്ചു.

ഷാജിറാം പി.വി , അജിത എ.കെ , സുധീർ കുനിയിൽ , എസ്.തങ്കമണി , ജലജകുമാരി പി.വി , കുഞ്ഞിക്കൃഷ്ണൻ പരിയാരം , പ്രശാന്തൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു.

നിമിഷ പ്രസംഗം , വാർത്താ പ്രശ്നോത്തരി മത്സരങ്ങൾ പങ്കടുത്തവരിൽ താല്പര്യവും ആവേശവുമുണർത്തിയപ്പോൾ കരോക്കെ ഗാനാലാപനം സദസ്സിനാകെ ആസ്വാദനത്തിൻ്റെ അനുഭൂതിയേകി.

Leave A Reply

Your email address will not be published.