Latest News From Kannur

ന്യൂമാഹി പഞ്ചായത്തിലെ തെരുവ് നായശല്യം പരിഹരിക്കണം

0

ന്യൂമാഹി : ന്യൂമാഹി ഗ്രാമ പഞ്ചായത്ത് പരിധിയിൽ തെരുവ് നായ പെറ്റ് പെരുകി വിദ്യാർത്ഥികൾ ഉൾപെടെയുള്ള ജനവിഭാഗങ്ങൾ യാത്ര ചെയ്യാൻ പ്രയാസപ്പെടുന്നു. തെരുവ് നായയുടെ ഭീഷണിയായത് സ്വൈരജീവിതം തകരുന്ന സാഹചര്യമാണ്. പൊതുജനങ്ങൾ പഞ്ചായത്തിലും വാർത്താ മാധ്യമങ്ങളിലും അറിയിച്ചെങ്കിലും യാതൊരു നടപടിയും സ്വീകരിക്കാത്തത് കാരണം പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥയാണ്. ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരും കാൽനടയാത്രികരുമാണ് ജീവന് ഭീഷണിയായി മുന്നോട്ട് പോകുന്നത് പഞ്ചായത്ത് ഇലക്ഷൻ പടിവാതിക്കൽ എത്തിനിൽക്കേ മനുഷ്യ ജീവന് വില കൽപ്പിക്കാത്ത അധികൃതരുടെ നിസംഗത പ്രതിഷേധാർഹമാണ്.

Leave A Reply

Your email address will not be published.