Latest News From Kannur

മൊകേരി പഞ്ചായത്തിൽ നടന്ന കർഷകദിനാഘോഷം കെ. പി. മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്തു

0

പാനൂർ :

മൊകേരി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ കർഷക ദിനാഘോഷം നടത്തി. കെ. പി. മോഹനൻ എം എൽ എ പരിപാടി ഉദ്ഘാടനം ചെയ്തു. കാർഷിക മേഖലയിൽ യുവജനങ്ങളെ ആകർഷിക്കുന്നതിനായി നൂതന സാങ്കേതിക വിദ്യയെ ഉപയോഗപ്പെടുത്തുന്നതിനും കാർഷികോൽപന്നങ്ങളുടെ മൂല്യവർധനത്തിനും ഊന്നൽ നൽകി നാം മുന്നോട്ട് പോകണമെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻറ് പി. വത്സൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കർഷകരായ പവിത്രൻ, രമണി പാറച്ചിമ്മൽ, യു. പി. ദേവദർശ്, സുമതി ഓടക്കാട്, എം. കെ. രജീഷ് എന്നിവരെ ആദരിച്ചു. മൊകേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം രാജശ്രീ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി.മുകുന്ദൻ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ പി യൂസഫ് , ടി പി രാജൻ, ഹരിദാസ് മൊകേരി, പി. എൻ. മുകുന്ദൻ, എ. പ്രദീപൻ,കൃഷി ഓഫീസർ ഡോക്ടർ വി. പി. സോണിയ, കൃഷി അസിസ്റ്റന്റ് കെ. അജേഷ് കുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന സെമിനാറിൽ കേരള ഗ്രാമീൺ ബേങ്ക് മാനേജർ എ. ബി. ശ്രീജിത്ത് കാർഷിക മേഖലയിലെ ബാങ്കിംഗ് സ്കീമുകളെ പറ്റി വിശദകെരിച്ചു. കർഷകദിനത്തോടനുബന്ധിച്ച് നടന്ന വിദ്യാർത്ഥികൾക്കുള്ള കാർഷിക ക്വിസ് മത്സരത്തിന്റെയും റീൽസ് മേക്കിങ് മത്സരത്തിന്റെയും വിജയികൾക്കുള്ള സമ്മാനദാനവും കർഷക ദിന ചടങ്ങിനിടയിൽ നടന്ന സ്പോർട് ക്വിസ് മത്സരത്തിൽ പങ്കെടുത്തു വിജയിച്ച 10 പേർക്കുള്ള സമ്മാനദാനവും ചടങ്ങിൽ വച്ച് നൽകി. തുടർന്ന് നാട്ടിപ്പാട്ട് , നാടൻപാട്ട്, ഒപ്പനപ്പാട്ട് തുടങ്ങിയ കലാപരിപാടികളും അരങ്ങേറി.

Leave A Reply

Your email address will not be published.