വി.പി.ഓറിയൻ്റൽ ഹൈസ്കൂളിൽ വിജയോത്സവം 2025 സംഘടിപ്പിച്ചു. 2025 വർഷത്തെ SSLC ,USS വിജയികളെയും ,+2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ പൂർവ്വ വിദ്യാർത്ഥികളെയും ആദരിച്ചു. വാർഡ് മെമ്പർ ശ്രീ.കെ.പ്രദീപ് അധ്യക്ഷതയിൽ ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി .സി.കെ.രമ്യ ടീച്ചർ ഉദ്ഘാടനം നിർവ്വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ.ബാബു രാജ്.കെ.എ ഉപഹാര വിതരണം നടത്തി.1973- 74 ബാച്ച് പൂർവ്വ വിദ്യാർത്ഥികളുടെ കേഷ് അവാർഡ് ശ്രീ.ദിനേശൻ മoത്തിൽ ,ശ്രീമതി നിർമ്മല കുമാരി ടീച്ചർ എന്നിവർ വിതരണം ചെയ്തു.ഏ.കെ.മഹമൂദ് മെമ്മോറിയൽ എക്സലൻസ് അവാർഡ് 1989-90 ബാച്ച് വിദ്യാർത്ഥിയായ ശ്രീ.അബ്ദുൾ ലത്തീഫ് സി.പി വിതരണം ചെയ്തു. USS വിജയികൾക്കുള്ള കേഷ് അവാർഡ് PTA / MPTA പ്രസിഡണ്ടുമാരായ ശ്രീമതി.വിജിന.കെ, ശ്രീമതി.കമറുന്നീസ എന്നിവർ വിതരണം ചെയ്തു. വി.പി.എൽ.പി പ്രധാനാധ്യാപിക ശ്രീമതി. ഷീജ.കെ, സ്റ്റാഫ് സെക്രട്ടറി ശ്രീ.പി. റയീസ് എന്നിവർ ആശംസയർപ്പിച്ചു. പ്രധാനാധ്യാപകൻ ശ്രീ. പി.പി.രമേശൻ സ്വാഗതം ആശംസിച്ച ചടങ്ങിന് ശ്രീ. സാലിഹ് തോക്കോട്ടിൽ നന്ദിയർപ്പിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.