Latest News From Kannur

മാഹിയിൽ സ്വാതന്ത്ര്യദിനാഘോഷം: മന്ത്രി എ ജോൺകുമാർ പതാക ഉയർത്തി

0

 

 മാഹി : കോളജ് ഗ്രൗണ്ടിൽ നടന്ന

സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പുതുച്ചേരി മന്ത്രി എ ജോൺ കുമാർ പതാക ഉയർത്തി. തുടർന്ന് അദ്ദേഹം ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. സെറിമോണിയൽ പരേഡിൽ

പുതുച്ചേരി

പൊലീസ്, ഐ.ആർ.ബി, പുതുച്ചേരി ഹോം ഗാർഡ്, വിവിധ വിദ്യാലയങ്ങൾ എന്നിവർ അണിനിരന്നതോടെ

മന്ത്രി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.

രമേശ് പറമ്പത്ത് എം.എൽ.എ, അഡ്മിനിസ്ട്രേറ്റർ 

ഡി മോഹൻ കുമാർ, മുൻസിപ്പൽ കമ്മീഷണർ സതേന്ദ്ര സിംഗ്, മാഹി 

പൊലീസ് സൂപ്രണ്ട് ജി.ശരവണൻ, മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജ്, മുൻ എം.എൽ.എ ഡോ വി രാമചന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു. വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറി.

പൊലീസ് സേനയ്ക്കിടയിലെ മികച്ച പരേഡിന് ഇന്ത്യൻ റിസർവ് ബറ്റാലിയനെയും സ്കൂളുകൾക്കിടയിൽ നിന്ന് എക്സൽ പബ്ളിക്ക് സ്കൂളിനെയും തിരഞ്ഞെടുത്തു.

ഉയർന്ന മാർക്ക് നേടിയ വിദ്യാർഥികളെയും

വിവിധ മേഖലയിൽ കഴിവ് തെളിയിച്ചവരെയും മന്ത്രി സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു. ശേഷം മാഹി ടാഗോർ പാർക്കിലെ സ്മൃതി മണ്ഡപത്തിൽ മന്ത്രി പുഷ്പാർച്ചന നടത്തി.

Leave A Reply

Your email address will not be published.