മാഹി : മോദി സർക്കാർ നടത്തി കൊണ്ടിരിക്കുന്ന വ്യാജ വോട്ടിനെതിരെയും ഇതിനെതിരെ രാജ്യത്താകമാനം പേരാടികൊണ്ടിരിക്കുന്ന രാഹുൽ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചും മാഹി ടൗണിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നൈറ്റ് മാർച്ച് നടത്തി.
മാഹി സ്റ്റാച്യൂ കവലയിൽ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ സമാപിച്ച പൊതുസമ്മേളനം രമേശ് പറമ്പത്ത് എം.എൽഎ, ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ്
കെ മോഹനൻ അധ്യക്ഷനായി സത്യൻ കേളോത്ത്, കെ.ഹരീന്ദ്രൻ, പി.പി.ആശാലത, കെ.സുരേഷ്
എന്നിവർ സംസാരിച്ചു.
ചിത്രം : മാഹി ബ്ലോക്ക് കോൺഗ്രസ് നടത്തിയ നൈറ്റ് മാർച്ചിൽ രമേശ് പറമ്പത്ത് എം എൽ എ ഉദ്ഘാടനം സംസാരിക്കുന്നു